Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2021 11:58 PM GMT Updated On
date_range 9 Jun 2021 11:58 PM GMTഇന്ധന വിലവർധനക്കെതിരെ പ്രതിഷേധം
text_fieldsbookmark_border
ആലപ്പുഴ: പെട്രോൾ-ഡീസൽ ഉൽപന്നങ്ങളുടെ വിലവർധനയിൽ പ്രതിഷേധിച്ച് ലോക് താന്ത്രിക് യുവജനതാദൾ ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷൻ പെട്രോൾ പമ്പിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. എൽ.ജെ.ഡി സംസ്ഥാന സമിതി അംഗം സാദിക്ക് എം.മാക്കിയിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എം.കെ ജമാൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി.എസ് അജ്മൽ മുഖ്യപ്രഭാഷണം നടത്തി. നസീർ പുന്നക്കൽ, സാദിക്ക് നീർക്കുന്നം, എം.കെ നവാസ്, എം.പി സലീം, അസീം വട്ടപ്പള്ളി, സിയാദ് മേത്തർ, അനീഷ് തമ്പി, ജെറിൻ ജേക്കബ്, അജി തെക്കുംപുറം, അഫ്സൽ, നഹാസ് എന്നിവർ പങ്കെടുത്തു. പടം അടിക്കുറിപ്പ് ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് ലോക് താന്ത്രിക് യുവജനതാദൾ ആലപ്പുഴയിൽ സംഘടിപ്പിച്ച ധർണ എൽ.ജെ.ഡി സംസ്ഥാന സമിതി അംഗം സാദിക്ക് എം.മാക്കിയിൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story