Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമു​ട്ടേൽ പാലം...

മു​ട്ടേൽ പാലം ഉദ്ഘാടനം: വിവാദമാക്കിയവർക്കെതിരെ വിമർശനവുമായി മന്ത്രി ജി. സുധാകരൻ

text_fields
bookmark_border
കായംകുളം: മു​ട്ടേൽ പാലം ഉദ്ഘാടന ചടങ്ങ് വിവാദമാക്കിയവർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജി. സുധാകരൻ. യു. പ്രതിഭ എം.എൽ.എയുടെ ചിത്രം ഒഴിവാക്കി സി.പി.എം ഒൗദ്യോഗിക േഫസ്ബുക്ക് പേജിൽ പോസ്​റ്ററുകൾ പ്രചരിപ്പിച്ചതാണ് വിമർശത്തിന് കാരണമായത്. പാലം ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ആഞ്ഞടിച്ചത്. നല്ല കാര്യങ്ങളിൽ വിഷം കലർത്തുന്ന സമീപനമാണ് ചിലരിൽ നിന്നുണ്ടായത്. പൊതുമരാമത്ത് വകുപ്പിനെ ആക്ഷേപിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സന്തോഷ നിമിഷത്തി​ൻെറ നിറംകെടുത്തുന്ന സമീപനമാണ്​ ഉണ്ടായത്. വൈകുന്നേരം നമ്മൾക്കെന്താ പരിപാടി എന്ന ലാഘവത്തോടെ പാർട്ടി പ്രവർത്തനത്തെയും പാർലമൻെററി രീതികളെയും കാണുന്നത് ശരിയായ രീതിയല്ല. എം.എൽ.എയെ ഒഴിവാക്കി പോസ്​റ്റർ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം നടത്താൻ തയാറാകണം. തലയിൽ മൂളയുള്ളവർ ചെയ്യുന്ന പണിയല്ലിത്. ഒാരോ മണ്ഡലത്തിലും എം.എൽ.എയുടെ നേതൃത്വത്തിലാണ് വികസനം നടപ്പാക്കുന്നത്. കായംകുളത്ത് ഒറ്റ എം.എൽ.എയേയുള്ളു. അത് പ്രതിഭയാണ്. ഉദ്ഘാടന ചടങ്ങിന് ആവശ്യമുള്ളവരുടെ പേരുകൾ മാത്രമെ വെക്കുകയുള്ളു. ഇതൊന്നും അംഗീകരിക്കാൻ കഴിയാത്തവർ വഴിയിൽ നിന്നും മാറിനിൽക്കണം. തെറ്റായ സമീപനം സ്വീകരിച്ചവരുടെ ദുരന്തം വിവാദമുണ്ടാക്കിയവർ ഒാർക്കണം. ഫേസ്ബുക്ക് കണ്ടല്ല തങ്ങൾ രാഷ്​ട്രീയ പ്രവർത്തനം തുടങ്ങിയത്. കാലുവാരാതിരുന്നാൽ കായംകുളത്ത് വീണ്ടും ഇടതുമുന്നണി തന്നെ ജയിക്കും. ഇനി കാലുവാരിയാലും ജയിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. കായംകുളത്ത് മുമ്പുതന്നെ കാലുവാരിയത് സ്വന്തം ആൾക്കാർ തന്നെയാണെന്ന് അന്ന് ജയിച്ച എം.എം. ഹസൻ തന്നെ പറഞ്ഞിട്ടുണ്ട്. വിവാദങ്ങൾ അതിരുകടന്നാൽ ശക്തമായി മറുപടി പറയും. ഒരുപാട് വിട്ടുവീഴ്ച കാട്ടിയാൽ തലയിൽ കയറി നിരങ്ങുന്ന സമീപനമാണ് സ്ഥിതി. വികസന കാഴ്ചപ്പാടുള്ള ജനപ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടാൽ മാത്രമെ മണ്ഡലത്തിന് ഗുണം ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൻ പി. ശശികല, ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡൻറ് എസ്. പവനനാഥൻ, പൊതുമരാമത്ത് പാലംവിഭാഗം ചീഫ് എൻജിനീയർ എസ്. മനോമോഹൻ, സൂപ്രണ്ടിങ്​ എൻജിനീയർ പി.ആർ. മഞ്ജുഷ, നഗരസഭ കൗൺസിലർമാരായ കെ. പുഷ്പദാസ്, എസ്. ലേഖ, എക്സിക്യുട്ടിവ് എൻജിനീയർ എ. സിനി എന്നിവർ സംസാരിച്ചു. സുധാകര​ൻെറ വിമർശനത്തിനെതിരെ എ.എം. ആരിഫ്​ കായംകുളം: കായംകുളത്തുകാർക്കെതിരെ ജി. സുധാകരൻ നടത്തിയ വിമർശനത്തിനെതിരെ പരോക്ഷ വിമർശനവുമായി എ.എം. ആരിഫ് എം.പി. സ്നേഹം നൽകിയാൽ സ്നേഹം തിരികെ നൽകുന്നവരാണ് കായംകുളത്തുകാരെന്ന മന്ത്രിയുടെ സാനിധ്യത്തിലുള്ള എം.പിയുടെ പ്രയോഗമാണ് ചർച്ചയാകുന്നത്. നേരത്തേ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പശ്ചാത്തലവുമായി ബന്ധപ്പെടുത്തി കായംകുളത്തുകാർ കാലുവാരികളാണെന്ന് സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു. ഇതി​ൻെറ പശ്ചാത്തലത്തിലാണ് ജി. സുധാകരൻ, സി.കെ. സദാശിവൻ, യു. പ്രതിഭ തുടങ്ങി മണ്ഡലത്തിന് പുറത്തുനിന്നും എത്തിയ നേതാക്കളെ കായംകുളം വിജയിപ്പിച്ച ചരിത്രം ഒാർമപ്പെടുത്തിയത് ശ്രദ്ധേയമാകുന്നത്. ത​ൻെറ വിജയത്തിനും കായംകുളത്തുകാരുടെ പിന്തുണയാണ് സഹായകമായതെന്നും മുേട്ടൽ പാലം ഉദ്ഘാടന ചടങ്ങിലെ മുഖ്യപ്രഭാഷണത്തിനിടെ ആരിഫ് വ്യക്തമാക്കി.
Show Full Article
TAGS:
Next Story