ആലപ്പുഴ: കോവിഡ് മഹാമാരിയിൽ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനതലത്തിൽ നടത്തിയ ഓൺലൈൻ കലോത്സവത്തിൽ ആലപ്പുഴ ജില്ലക്ക് മികച്ചവിജയം. പോത്തപ്പള്ളി കെ.കെ.കെ.വി.എമ്മിലെ സാനിയ സന്തോഷ് മോഹിനിയാട്ടത്തിൽ ഒന്നും കുച്ചിപ്പുടിയിൽ മൂന്നും സ്ഥാനം നേടി. ചെട്ടികുളങ്ങര സ്കൂളിലെ ജയദേവിന് നാടൻപാട്ടിന് ഒന്നാംസ്ഥാനവും മുഹമ്മ എ.ബി.വി.എച്ച്.എസിെല ആദർശിന് ചെണ്ടവാദ്യത്തിന് ഒന്നാംസ്ഥാനവും എഴുപുന്ന സൻെറ് റാഫേൽ സ്കൂളിലെ കെ.ബി. അലീനക്ക് ഇംഗ്ലീഷ് പ്രസംഗത്തിന് രണ്ടാംസ്ഥാനവും ലഭിച്ചു. ജില്ലതലത്തിൽ സൂം വഴി നടത്തിയ മത്സരത്തിൽ വിജയിച്ചവരാണ് സംസ്ഥാനതലത്തിൽ മത്സരിച്ചത്. വിജയികളെ ജില്ല പൊലീസ് മേധാവി പി.എസ്. സാബു അനുമോദിച്ചു. അഡീഷനൽ എസ്.പി എൻ. രാജൻ, എസ്.പി.സി ജില്ല നോഡൽ ഓഫിസർ എസ്. വിദ്യാധരൻ, അസി. ജില്ല നോഡൽ ഓഫിസർ കെ.വി. ജയചന്ദ്രൻ, സ്കൂൾ ചുമതലയുള്ള അധ്യാപകരായ മായ (രാമപുരം സ്കൂൾ ), ദീപ ( ലജ്നത്ത് സ്കൂൾ), അശ്വതി (എ.ബി.വി.എച്ച്.എസ്.എസ്), രഞ്ജിനി (ബി.പി.എച്ച്.എസ്.എസ്) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചിത്രം: സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളുടെ സംസ്ഥാനതല ഒാൺലൈൻ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ വിജയിച്ച സാനിയ സന്തോഷ്, ആദർശ്, ജയദേവ് AP25 Saniya Santhosh സാനിയ സന്തോഷ് AP26 Adarsh ആദർശ് AP27 jayadev ജയദേവ്
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2021 11:59 PM GMT Updated On
date_range 2021-01-13T05:29:16+05:30എസ്.പി.സി ഓൺലൈൻ കലോത്സവത്തിൽ കരുത്തുകാട്ടി ആലപ്പുഴ
text_fieldsNext Story