Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാരാരിക്കുളത്ത്...

മാരാരിക്കുളത്ത് വീണ്ടും തെരഞ്ഞെടുപ്പ്​ ആരവം

text_fields
bookmark_border
മാരാരിക്കുളം തെക്ക് 18ാം വാർഡിലെ രണ്ടാം ബൂത്തിലാണ്​ 14ന്​ റീപോളിങ്​ മാരാരിക്കുളം: തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും മാരാരിക്കുളത്ത് വീണ്ടും തെരഞ്ഞെടുപ്പി​ൻെറ ആരവം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18ാം വാർഡിലെ രണ്ടാമത്തെ ബൂത്തിലെ 882 വോട്ടർമാരാണ് തിങ്കളാഴ്​ച വീണ്ടും സമ്മതിദാനാവകാശം രേഖപ്പെടുത്താൻ തയാറാകുന്നത്. പഞ്ചായത്തിൽ കാട്ടൂര്‍ കിഴക്ക് വാര്‍ഡിലെ സര്‍വോദയപുരം സ്മാള്‍ സ്‌കെയില്‍ കയര്‍ മാറ്റ് പ്രൊഡ്യൂസര്‍ കോഓപറേറ്റിവ് സൊസൈറ്റി ഹാളിലെ രണ്ടാം നമ്പര്‍ പോളിങ്​ സ്‌റ്റേഷനിലെ തെരഞ്ഞെടുപ്പാണ് തെരഞ്ഞെടുപ്പ് കമീഷണര്‍ അസാധുവാക്കിയത്. ഈ പോളിങ്​ സ്‌റ്റേഷനിലെ വോട്ടുയന്ത്രത്തി​ൻെറ സാങ്കേതികത്തകരാറുമൂലം രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയില്ലെന്ന് വരണാധികാരി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണിത്​. 717 വോട്ടാണ് ഇവിടെ പോൾ ചെയ്തത്. തെരഞ്ഞെടുപ്പ് അസാധുവാക്കിയെന്ന് അറിയിപ്പ് ലഭിച്ചതോടെ മൂന്നുപക്ഷക്കാരും അരയുംതലയും മുറുക്കി വീണ്ടും വോട്ട് അഭ്യർഥിച്ച് വീടുകളിൽ കയറിയിറങ്ങിത്തുടങ്ങി. എൽ.ഡി.എഫ് സ്ഥാനാർഥി രാജിമോൾ ശിവദാസും യു.ഡി.എഫിലെ ​േമയ്മോളും എൻ.ഡി.എയുടെ എം.ആർ. സീമയുമാണ്​ മത്സര രംഗത്തുള്ളത്​. വാർഡിലെ സ്ഥാനാർഥികൾ സജീവമായി വീണ്ടും പ്രചാരണരംഗത്ത് ഉണ്ടെങ്കിലും ബ്ലോക്ക്-ജില്ല പഞ്ചായത്ത്‌ സ്ഥാനാർഥികൾ രംഗത്ത് എത്തിയിട്ടില്ല. ബ്ലോക്കിലേക്ക് സരസകുമാർ (എൽ.ഡി.എഫ്), പി.എസ്. രാജേഷ് (യു.ഡി.എഫ്), പി.കെ. അനിൽകുമാർ (എൻ.ഡി.എ) എന്നിവരും ജില്ല പഞ്ചായത്തിൽ കെ.ജി. രാജേശ്വരി (എൽ.ഡി.എഫ്), ശോശാമ്മ ലൂയിസ് (യു.ഡി.എഫ്), പ്രതിഭ ജയശേഖർ (എൻ.ഡി.എ) എന്നിവരുമാണ് മത്സരത്തിൽ ഉള്ളത്. -ടി.എ.കെ. ആശാൻ ചിത്രം: AP57 Rajimol LDF -എൽ.ഡി.എഫ് സ്ഥാനാർഥി രാജിമോൾ ശിവദാസ് വോട്ട് അഭ്യർഥിക്കുന്നു ചിത്രം: AP58 Maymol LDF -യു.ഡി.എഫ് സ്ഥാനാർഥി ​േമയ്മോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മൂന്നാമതും വോട്ട്​ ചെയ്യാൻ സുനിൽ മാരാരിക്കുളം: സുനിൽ രണ്ട് പ്രാവശ്യം വോട്ട് ചെയ്തു. ഇനി മൂന്നാം തവണയും വോട്ട് ചെയ്യാൻ തയാറെടുക്കുകയാണ്. ചൊവ്വാഴ്​ചത്തെ വോ​ട്ടെടുപ്പിൽ ഈ ബൂത്തിൽ 44 വോട്ട്​ ചെയ്​തശേഷം യന്ത്രം തകരാറിലായിരുന്നു. അതിലൊന്ന്​ ഇദ്ദേഹത്തി​​േൻറതായിരുന്നു. പോൾ ചെയ്ത വോട്ടുകൾ അസാധുവാക്കിയപ്പോൾ വീണ്ടും എത്തി വോട്ട് ചെയ്തു. അതും റദ്ദാക്കിയതോടെ മൂന്നാമതും വോട്ട് ചെയ്യാനുള്ള അവസരം കിട്ടിയിരിക്കുകയാണ് സുനിലിന്. ഒരുദിവസംകൂടി ഇനിയും മാറ്റിവെക്കണമെന്നുള്ള ബുദ്ധിമുട്ടും ഇലക്ട്രീഷനായ സുനിലിനുണ്ട്‌. ചിത്രം: AP60 Sunil -സുനിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story