Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാർഷികമേഖലക്ക്​...

കാർഷികമേഖലക്ക്​ പ്രാധാന്യം നൽകി എൽ.ഡി.എഫ്​ ജില്ല പഞ്ചായത്ത്​ പ്രകടനപത്രിക

text_fields
bookmark_border
ആലപ്പുഴ: ജില്ലയിലെ താൽക്കാലിക തരിശുനിലങ്ങൾ പൂർണമായും നെൽകൃഷി യോഗ്യമാക്കാനും തരിശുനിലങ്ങളോടൊപ്പം തരിശുപുരയിടങ്ങളും കൃഷിയോഗ്യമാക്കാനുമുള്ള പദ്ധതികൾ തയാറാക്കുമെന്നും എൽ.ഡി.എഫ്​ ജില്ല പഞ്ചായത്ത്​ പ്രകടനപത്രിക പറയുന്നു. കഞ്ഞിക്കുഴി പച്ചക്കറികൃഷി, ഓണാട്ടുകര എള്ളുകൃഷി, ഭരണിക്കാവ്​ വാഴകൃഷി തുടങ്ങിയവയുടെ ഉൽപാദനം മെച്ചപ്പെടുത്തും. കുട്ടനാടൻ കൊഞ്ച്​, കരിമീൻ, താറാവ്​, മാരാരിക്കുളം വഴുതന, മുട്ടം വരിക്ക തുടങ്ങിയ ആലപ്പുഴ കൈയൊപ്പുള്ള കാർഷിക ഇനങ്ങൾക്ക്​ പ്രത്യേകം പദ്ധതികൾ തയാറാക്കും. കൃഷിഫാമുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ലൈവ്​ ഫിഷ്​ മാർക്കറ്റ്​, സീഫുഡ്​ റസ്​റ്റാറൻറ്​ എന്നിവ കുടുംബശ്രീയുമായി സഹകരിച്ച്​ നടപ്പാക്കും. 10,000 വനിതകൾക്ക്​ ഹോംനഴ്​സിങ്ങിൽ പരിശീലനം നൽകാനും വൃക്കരോഗികൾക്കും അവയവ മാറ്റത്തിനും വിധേയരായവർക്കും സഹായം നൽകാനും പദ്ധതിയുണ്ട്​. സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ നടന്ന പ്രകാശന ചടങ്ങിൽ സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസിന്​ പൊതുമരാമത്ത്​ മന്ത്രി ജി. സുധാകരൻ കൈമാറി. സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ, സി.പി.ഐ അസിസ്​റ്റൻറ്​ സെക്രട്ടറി ജി. കൃഷ്​ണ​പ്രസാദ്​, പ്രദീപ്​കുമാർ, സത്യനേശൻ, ഷിബു മണല, തോമസ്​ കെ. തോമസ്​, സന്തോഷ്​ തുടങ്ങിയവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story