Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്ഥാനാർഥികളുടെ...

സ്ഥാനാർഥികളുടെ ഉത്തരങ്ങൾ വോട്ടർമാർക്ക്​ നൽകി അഴിമതിവിരുദ്ധ പ്രസ്ഥാനം

text_fields
bookmark_border
ആലപ്പുഴ: സ്ഥാനാർഥികളോട് വോട്ടർമാർക്കുവേണ്ടി ചോദ്യങ്ങൾ ഉന്നയിച്ച്​ അഴിമതിവിരുദ്ധ പ്രസ്ഥാനം. ഫേസ്​ബുക്ക്​ കമൻറും വാട്​സ്​ആപ്​ സന്ദേശവും വഴി ലഭിക്കുന്ന ഉത്തരങ്ങൾ ക്രോഡീകരിച്ച് തിരിച്ച്​ വോട്ടർമാർക്ക് നൽകാനാണ്​ ആൻറി കറപ്ഷൻ പീപിൾസ് മൂവ്മൻെറ്​ തീരുമാനം. ഉത്തരങ്ങൾ എം.ആർ. രാജേന്ദ്രൻ നായർ, പ്രസിഡൻറ്​, ആൻറികറപ്ഷൻ പീപിൾസ് മൂവ്മൻെറ്, സമത, കൊച്ചി-682018 മൊബൈൽ: 9495952214 വിലാസത്തിൽ ഈ മാസം 30 വരെ സ്വീകരിക്കും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ, പ്രവർത്തന/സേവന മേഖല എന്നിവ ആരാഞ്ഞ​ുള്ള ചോദ്യാവലി അവസാനിക്കുന്നത്​ വാർഡിലെ മറ്റു സ്ഥാനാർഥികളെക്കൂടി ഉൾപ്പെടുത്തി വോട്ടർമാർ ചോദ്യങ്ങൾ ഉന്നയിക്കുന്ന ഓൺലൈൻ സംവാദത്തിൽ പങ്കെടുക്കാൻ തയാറാണോ എന്നതിലാണ്​. രാഷ്​ട്രീയ-ജാതി-മത സ്വാധീനം ചെലുത്തി കാര്യങ്ങൾ സാധിച്ചുകൊടുക്കാൻ ശ്രമിക്കുമോയെന്നും ജാതി-മത സ്വാധീനങ്ങൾ ചെലുത്തി വോട്ടുചോദിക്കുമോയെന്നും 25 ചോദ്യങ്ങളിൽ ഉന്നയിക്കുന്നുണ്ട്​. അഴിമതി, അനീതി, നിയമലംഘനം തുടങ്ങിയവ കണ്ടാലെന്ത്​ ചെയ്യുമെന്നും അഴിമതിരഹിത, സമയബന്ധിത നിയമാനുസൃത സേവനം ജനങ്ങൾക്ക്​ ലഭ്യമാക്കാൻ നേതൃത്വം കൊടുക്കുമോയെന്നും ചോദ്യമുണ്ട്​. ജയിപ്പിച്ച പാർട്ടി അംഗങ്ങൾക്ക്​ കൂടുതൽ പരിഗണന നൽകുമോ അതോ കക്ഷിഭേദമില്ലാതെ എല്ലാവർക്കും സുതാര്യ സേവനം ഉറപ്പാക്കുമോയെന്നും മറ്റൊരു പ്രധാന ചോദ്യവുമുണ്ട്​. വാർഡിൽ സ്ഥിരതാമസക്കാരനാണോ? ജയിച്ചാൽ ആ വാർഡിൽ സ്ഥിരമായി താമസിക്കുമോ?, രാഷ്​ട്രീയകക്ഷി അംഗം?, ഭാരവാഹി?, സംഘടനകളിലെ അംഗത്വം, ഭാരവാഹിത്വം, പ്രവർത്തനം, ഇതുവരെ ചെയ്ത സേവനങ്ങൾ തുടങ്ങിയവയും പട്ടികയിലുണ്ട്​്​്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story