Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2020 11:59 PM GMT Updated On
date_range 18 Nov 2020 11:59 PM GMTകയർ തൊഴിലാളികളിൽ ശ്വാസകോശ രോഗങ്ങൾ വ്യാപകം
text_fieldsbookmark_border
ആലപ്പുഴ: കയർ തൊഴിലാളികൾക്കിടയിൽ നീണ്ടുനിൽക്കുന്ന ശ്വാസകോശ രോഗങ്ങൾ വ്യാപകമാകുെന്നന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ശ്വാസകോശ അലർജി ആസ്ത്മ വിഭാഗം അഡീഷനൽ പ്രഫസർ ഡോ. പി.എസ്. ഷാജഹാൻ പറഞ്ഞു. തൊഴിലിടങ്ങളിലെ പൊടിയും പുകപടലങ്ങളും രാസവസ്തുക്കളുടെ സാന്നിധ്യവുമാണ് ഇതിന് കാരണം. ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻെറയും വെൽനെസ് ഫൗണ്ടേഷൻെറയും നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക സി.ഒ.പി.ഡി ദിനാചരണ വെബിനാറിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെബിനാർ എറണാകുളം എസ്.എൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പുഷ്പലത ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ.നാസർ അധ്യക്ഷത വഹിച്ചു. വെൽനെസ് ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഹുസൈൻ ചെറുതുരുത്തി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story