Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബിവറേജസ് ഔട്ട്​ലെറ്റ്...

ബിവറേജസ് ഔട്ട്​ലെറ്റ് കത്തിനിശിച്ചിട്ട്​ ഒന്നരവർഷം; കാരണം ഇപ്പോഴും ദുരൂഹം

text_fields
bookmark_border
അമ്പലപ്പുഴ: ബിവറേജസ്-B കോർപ-Bറേഷ​ൻെറ കീഴിലുള്ള തകഴിയിലെ ഔട്ട്​ലറ്റ്​ കത്തിനശിച്ചിട്ട് ഒന്നരവർഷം പിന്നിട്ടെങ്കിലും അപകടകാരണം കണ്ടെത്താനായിട്ടില്ല. വൈദ്യുതി ഷോർട്സർക്യൂട്ടാണ്​ കാരണമെന്നാണ് പ്രാഥമിക നിഗമനത്തിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ, വൈദ്യുതി ബോർഡ് ഇൻസ്പെക്ടറേറ്റി​ൻെറ പരിശോധനയിൽ ഷോർട്സർക്യൂട്ടല്ലെന്നാണ് സൂചന. രാസപരിശോധനഫലം ലഭിച്ചാൽ മാത്രമേ അപകടകാരണം വ്യക്തമാകുകയുള്ളൂ. ഇത് ഒന്നരവർഷം പിന്നിട്ടും ലഭിച്ചില്ലെന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്. 2019 മേയ് 24നാണ് തേക്കിൻതടിയിൽ അറകളോട് നിർമിച്ച ഓടുമേഞ്ഞ കോർപറേഷ​ൻെറ വാടകക്കെട്ടിടത്തിന് തീപിടിച്ചത്. പാർലമൻെറ്​ ഫലപ്രഖ്യാപനം നടക്കുന്നതിനാൽ ഔട്ട്​ലറ്റിന്​ അവധിയായിരുന്നു. രാത്രി എട്ടരയോടെ തീപിടിക്കുമ്പോൾ രണ്ട് സുരക്ഷ ജീവനക്കാരുണ്ടായിരുന്നു. എന്നാൽ, അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഔട്ട്​ലറ്റ്​ മാനേജർ വിവരമറിയുന്നത് രണ്ടുമണിക്കൂറിനുശേഷമാണ്. തകഴി പടഹാരം ഔട്ട്​ലറ്റിൽ അഴിമതി ആരോപണങ്ങളുടെ പേരിൽ വിജിലൻസ് അ​േന്വഷണം നേരിടുമെന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് ഗോഡൗണും മദ്യക്കുപ്പികളും കത്തിനശിക്കുന്നത്. കെട്ടിടത്തിന് മാത്രം 48 ലക്ഷം രൂപയുടെ നാശനഷ്​ടം കണക്കാക്കുമ്പോൾ മദ്യത്തി​ൻെറ നഷ്​ടം കണക്കാക്കാൻ അധികൃതർക്കായിട്ടില്ല. ഇതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. കത്തിയമർന്ന വിടി​ൻെറ ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കണമെന്നാണ് എൽ.ഡി.എഫ് ഭരിക്കുന്ന തകഴി പഞ്ചായത്ത് അധികൃതർ കെട്ടിട ഉടമക്ക് നിർദേശം നൽകിയിരിക്കുന്നത്. നഷ്​ടപരിഹാരം ലഭിക്കാത്തതിനാൽ കെട്ടിടത്തി​ൻെറ അവശേഷിച്ച ഭാഗങ്ങൾ പൊളിക്കാൻ ഉടമക്കുമാകുന്നില്ല. apl THAKAZHI MADHYASAALA തകഴിയിലെ ബിവറേജസ് ഔട്ട്​ലറ്റ്​ പ്രവർത്തിച്ചിരുന്ന കെട്ടിടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story