Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാർ തട്ടി...

കാർ തട്ടി മത്സ്യത്തൊഴിലാളിയുടെ മരണം: വാഹനത്തിനായി പൊലീസ് ​െനട്ടോട്ടത്തിൽ

text_fields
bookmark_border
അമ്പലപ്പുഴ: കാർ തട്ടി മത്സ്യത്തൊഴിലാളി മരിക്കാനിടയായ സംഭത്തിൽ നിർത്താതെപോയ വാഹനത്തിനായി പൊലീസ് ​െനട്ടോട്ടത്തിൽ. ലക്ഷങ്ങൾ ചെലവഴിച്ച് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച നിരീക്ഷണ കാമറകളിലും ദൃശ്യങ്ങൾ കണ്ടെത്താനായില്ല. പുന്നപ്ര തെക്ക് പഞ്ചായത്ത് 17ാം വാർഡ് അറക്കൽ ജസ്​റ്റിനാണ്​ (ബാബുക്കുട്ടൻ -53) കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ചത്. പായൽകുളങ്ങരയിൽനിന്ന് മത്സ്യബന്ധനം കഴിഞ്ഞ്​ വരുന്നതിനിടെ ചൊവ്വാഴ്ച രാത്രി ഒമ്പതോടെ അമ്പലപ്പുഴ കച്ചേരിമുക്കിലെ ഡിവൈഡറിനരികിൽ കാർ തട്ടുകയായിരുന്നു. തുടർന്നാണ് അമ്പലപ്പുഴ പൊലീസി​ൻെറ നേതൃത്വത്തിൽ വാഹനത്തിനായി തിരച്ചിൽ ആരംഭിച്ചത്. അമ്പലപ്പുഴ പൊലീസ് സ്​റ്റേഷനിൽ കാമറയിലെ ദൃശ്യങ്ങൾ പകർത്തുന്നതിന്​ മോണിറ്റർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തുടക്കംമുതൽക്കെ പ്രവർത്തിക്കാറില്ലെന്നാണ് പൊലീസ് പറയുന്നത്. ദേശീയപാതയോരങ്ങളിൽ സ്ഥാപിച്ച കാമറകളിൽനിന്നാണ് പിന്നീട് ദൃശ്യങ്ങൾ പകർത്തിയിരുന്നത്. എന്നാൽ, ഈ അപകടത്തിൽ നിർത്താതെ പോയ വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ കാമറകളിൽനിന്ന്​ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. വാഹനം കടന്നുപോയ ഭാഗങ്ങളിലെ കാമറകളിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. അപകടരഹിത-മാലിന്യരഹിത പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ ദേശിയപാതയോരങ്ങളിൽ 39 ലക്ഷം ചെലവിൽ 38 നിരീക്ഷണ കാമറകളാണ് സ്ഥാപിച്ച ത്. ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയായ കളർകോട് മുതൽ തോട്ടപ്പള്ളി കൊട്ടാരവളവ് വരെ 19 കി.മീ. ദൂരത്തിലുള്ള കാഴ്ചകൾ കണ്ടുപിടിക്കുന്നതിനാണ് കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ പലത​ും പ്രവർത്തിക്കുന്നില്ല. പൊതുമേഖല സ്ഥാപനമായ സ്​റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. കാമറയിൽ പതിയുന്ന ദൃശ്യങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, അഞ്ച്​ ഗ്രാമപഞ്ചായത്ത് ഓഫിസുകൾ, പുന്നപ്ര, അമ്പലപ്പുഴ പൊലീസ് സ്​റ്റേഷനുകൾ എന്നിവിടങ്ങളിലും ലഭിക്കത്തക്ക രീതിയിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുണ്ടെന്നാണ് പറഞ്ഞിരുന്നത്. ഇതിനായി മോണിറ്ററുകൾ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും പ്രവർത്തിക്കുന്നില്ല. സിഗ്​നൽ സംവിധാനത്തിലെ തടസ്സങ്ങളാണ് കാരണം. കരാർ കമ്പനി ജീവനക്കാർ പലതവണ ശ്രമിച്ചെങ്കിലും ഇത്​ പരിഹരിക്കാനായില്ല. apl POLICE CAMERA നിർത്താതെപോയ വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ ദേശീയപാതയോരത്തെ കാമറയിൽനിന്ന്​ പൊലീസ് ശേഖരിക്കാൻ ശ്രമിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story