Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഓർമയായത്​ പി.കെ....

ഓർമയായത്​ പി.കെ. അബ്​ദുല്ല എന്ന ജനകീയനായ രാഷ്​ട്രീയക്കാരൻ

text_fields
bookmark_border
വടുതല: പുന്നത്തറ അബ്​ദു എന്ന്​ നാട്ടുകാർ സ്​നേഹപൂർവം വിളിച്ചിരുന്ന, ജനകീയനായ രാഷ്​ട്രീയക്കാരൻ പി.കെ. അബ്​ദുല്ല ഓർമയായി. അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ്​, വടുതല ജമാഅത്ത്​ ഹൈസ്​കൂൾ ജീവനക്കാരൻ തുടങ്ങി രാഷ്​ട്രീയ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ കാലഘട്ടത്തിൽത്തന്നെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്ന് കോൺഗ്രസ് രാഷ്​ട്രീയത്തിൽ നിറഞ്ഞുനിന്നിരുന്നു അദ്ദേഹം. അരൂക്കുറ്റി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും തൈക്കാട്ടുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെയും ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. വയലാർ രവിയുടെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാൾ എന്നറിയപ്പെട്ടിരുന്ന അബ്​ദുല്ല, 2010 -11ൽ ഗ്രാമപഞ്ചായത്തി​ൻെറ ഭരണസാരഥിയായിരിക്കെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിൽ ശ്രദ്ധപുലർത്തിയിരുന്നു. പുതിയ ഗ്രാമപഞ്ചായത്ത് കെട്ടിടത്തി​ൻെറ മുഖ്യശിൽപിയായ അദ്ദേഹം നിരവധി വികസന പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകി. ആധുനിക ഗ്യാസ് ശ്​മശാനം, ജപ്പാൻ കുടിവെള്ള പദ്ധതി, കുടപുറം ഫെറിയിൽ ജങ്കാർ സർവിസ്, സർക്കാർ ഹോമിയോ ആശുപത്രി തുടങ്ങിയ പദ്ധതികളിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയിൽ മരിച്ച അദ്ദേഹത്തി​ൻെറ മൃതദേഹം കോവിഡ്​ പ്രോ​ട്ടോകോൾ പ്രകാരം തിങ്കളാഴ്​ച രാത്രി കാട്ടുപുറം പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. ഐഡിയൽ റിലീഫ്​ വിങ്​ ചേർത്തല ഗ്രൂപ്​​ പ്രവർത്തകരാണ്​ മൃതദേഹം ഏറ്റുവാങ്ങി ഖബറടക്കിയത്​. ​ പി.കെ. അബ്​ദുല്ലയുടെ നിര്യാണത്തിൽ അരൂക്കുറ്റി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വി.എ. അഷറഫ്​ തുടങ്ങിയവരും വെൽഫെയർ പാർട്ടി അരൂർ മണ്ഡലം കമ്മിറ്റിയും അനുശോചിച്ചു. പടം... abdull pk arookkutty.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story