Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്ഥാനാർഥിനിർണയത്തിൽ...

സ്ഥാനാർഥിനിർണയത്തിൽ അവഗണന; ഒറ്റക്ക്​ മത്സരിക്കുമെന്ന്​ ​​ഐ.എൻ.എൽ

text_fields
bookmark_border
നാട്ടുപോര്​ സി.പി.ഐയുടെ പിടിവാശിയാണ്​ കാരണമെന്ന്​ ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്​ സ്ഥാനാർഥി നിർണയത്തിൽ അവഗണിച്ചതിൽ പ്രതിഷേധിച്ച്​ ജില്ലയിൽ ഒറ്റക്ക്​ മത്സരിക്കുമെന്ന്​ ഐ.എൻ.എൽ ജില്ല പ്രസിഡൻറ്​ നിസാറുദ്ദീൻ കാക്കോന്തറ, ജനറൽ സെക്രട്ടറി ബി.അൻഷാദ്, ജില്ല ട്രഷറർ എം.ഡി. രാജൻ, സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗം ചാരുംമൂട് സാദത്ത് എന്നിവർ പറഞ്ഞു. ന്യൂനപക്ഷ മേഖലയിലെ തോറ്റ സീറ്റുകളാണ് അധികവും ആവശ്യപ്പെട്ടത്​. എന്നാൽ, അടുത്തിടെ വന്ന ജോസ് കെ. മാണിക്ക് കൊടുക്കുന്ന പരിഗണനപോലും എൽ.ഡി.എഫിൽനിന്ന്​ കിട്ടിയില്ല. മുന്നണിയിലെ രണ്ടാംകക്ഷിയുടെ പിടിവാശിമൂലമാണ് ചർച്ചകൾ വഴിമുട്ടിയത്. കായംകുളത്ത് സിറ്റിങ്​ സീറ്റുപോലും നിഷേധിച്ചു. ജില്ല യോഗത്തിൽ ഭാരവാഹികളായ വി.എസ്. ബഷീർ, കെ.മോഹനൻ, വി.പി. ലത്തീഫ്, എം.എച്ച്​. ഹനീഫ, ഹബീബുള്ള ഓറാശ്ശേരി, എ.കെ. ഉബൈസ്, എ.ബി. നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു. സിറ്റിങ് സീറ്റ്​ നിഷേധിച്ചു; സ്വതന്ത്രയായി മത്സരിക്കും കായംകുളം: സിറ്റിങ്​ വാർഡ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് നഗരസഭ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന െഎ.എൻ.എൽ നേതാവ് സ്വതന്ത്രയായി മത്സരിക്കും. വികസനകാര്യ സമിതി ചെയർപേഴ്സനും െഎ.എൻ.എൽ ജില്ല ജോയൻറ് സെക്രട്ടറിയുമായിരുന്ന ആറ്റക്കുഞ്ഞാണ് 37ാം വാർഡിൽ മത്സരിക്കുന്നത്. ഇടതു മുന്നണിയിൽ നിലനിൽക്കുന്ന സ്​റ്റാറ്റസ്കോ ലംഘിച്ചാണ് ലോക്​താന്ത്രിക് ജനതാദളിന് വാർഡ് വിട്ടുനൽകിയതെന്ന് ഇവർ ആരോപിച്ചു. െഎ.എൻ.എൽ നേതൃത്വത്തി​ൻെറ പിടിപ്പുകേടും വാർഡ് നഷ്​ടമാകുന്നതിനു കാരണമായി. APL aattakunju photo.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story