Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശ്രീകല ഗോപി​​യെ...

ശ്രീകല ഗോപി​​യെ ഡി.വൈ.എഫ്​.ഐയിൽനിന്ന്​ പുറത്താക്കി

text_fields
bookmark_border
ചെങ്ങന്നൂർ: ഡി.വൈ.എഫ്.ഐ ചെങ്ങന്നൂർ ബ്ലോക്ക്​ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം ശ്രീകല ഗോപിയെ പ്രാഥമിക അംഗത്വത്തിൽനിന്നും ഭാരവാഹിത്വത്തിൽനിന്നും പുറത്താക്കിയതായി ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ്​ അഭിജിത്ത്, സെക്രട്ടറി ജെബിൻ പി. വർഗീസ് എന്നിവർ അറിയിച്ചു. ഒരു മാസമായി സംഘടന പ്രവർത്തനങ്ങളിൽ നിർജീവമായി മാറുകയും വർഗീയ സംഘടനകളോട് കൂട്ടുചേർന്ന് മത നിരപേക്ഷ ഐക്യത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്തതായി ഡി.വൈ.എഫ്.ഐ നേതാക്കൾ അറിയിച്ചു. സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രം തുറന്നു മാന്നാർ: മാവേലിക്കര ബ്ലോക്ക്​​ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ മാന്നാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിർമിച്ച സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രം തുറന്നു. സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കെ. രഘുപ്രസാദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പ്രമോദ് കണ്ണാടിശ്ശേരിൽ, ബ്ലോക്ക് വൈസ് പ്രസിഡൻറ്​ ശശികല രഘുനാഥ്, ആരോഗ്യ-വിദ്യാഭ്യസ സ്ഥിരം സമിതി ചെയർമാൻ ബി.കെ. പ്രസാദ്, വാർഡ് അംഗം മുഹമ്മദ് അജിത്, മെഡിക്കൽ ഓഫിസർ ഡോ. സാബു സുഗതൻ, അസി. എക്സി. എൻജിനീയർ സോമരാജൻ, ബി.ഡി.ഒ ജ്യോതി ലക്ഷ്​മി തുടങ്ങിയവർ പങ്കെടുത്തു. apl STHREE SOUHRIDHA KENDRAM മാന്നാർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച 'സ്ത്രീ സൗഹൃദ കേന്ദ്രം' ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story