Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാന്നാറിൽ കോൺഗ്രസ്...

മാന്നാറിൽ കോൺഗ്രസ് സ്ഥാനാർഥികളായി

text_fields
bookmark_border
മാന്നാർ: 11 വാർഡുകൾ ഉൾപ്പെട്ട മാന്നാർ പഞ്ചായത്തിലെ ഒമ്പതിലും കോൺഗ്രസ് സ്ഥാനാർഥികളുടെ ധാരണയായി. എന്നാൽ, സിറ്റിങ്​ സീറ്റായ കുട്ടമ്പേരൂർ എസ്.കെ.വി 13ൽ സ്ഥാനാർഥിയാകാൻ മൂന്നുപേരാണ് പാർട്ടിയിൽ പരസ്പരം മത്സരിക്കുന്നത്​. രണ്ടാംവട്ടം ഞായറാഴ്ച വൈകീട്ട് ഡി.സി.സി സെക്രട്ടറി സിരി സത്യദേവി​ൻെറ സാന്നിധ്യത്തിൽ യോഗം ചേർന്നെങ്കിലും ഏകാഭിപ്രായം സ്വരൂപിക്കാൻ കഴിഞ്ഞില്ല. മണ്ഡലം പ്രസിഡൻറ് ഹരി കുട്ടമ്പേരൂർ, ഡി.സി.സി സെക്രട്ടറി സണ്ണി കോവിലകം, പ്രവാസി കോൺഗ്രസ് നേതാവ് കോശി, വാർഡ് പ്രസിഡൻറ് റെജി എന്നിവരാണുള്ളത്. ഇതിൽ ഹരി പരസ്പരം മത്സരിക്കാനില്ലെന്ന്​ വ്യക്തമാക്കി പിൻവാങ്ങി. മറ്റുള്ളവർ വിട്ടുവീഴ്​ചക്ക്​ തയാറായിട്ടില്ല. 10 വർഷമായി കോൺഗ്രസ്​ പ്രതിനിധികളായ സതീശ് ശാന്തിനിവാസും ജ്യോതി വേലൂർമഠവും വിജയിച്ച്​ സ്ഥിരംസമിതി അധ്യക്ഷപദവി വഹിച്ചിരുന്നു. ഹോമിയോ ആശുപത്രി 16ാം വാർഡിൽ കോൺഗ്രസ്-ആർ.എസ്.പി തർക്കമുണ്ട്​. 2000ത്തിലും 2005ലും ഇടതുസ്ഥാനാർഥിയായി വിജയിച്ച ഐക്യകർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻറും ജില്ല സെക്ര​േട്ടറിയറ്റ്​ അംഗവുമായ പി.എൻ. നെടുവേലി സീറ്റ് വേണമെന്ന ആവശ്യമുന്നയിച്ചു. ജില്ലതലത്തിലെ ചർച്ചയിൽ അംഗീകരിക്കാനുള്ള സാധ്യത നിലനിൽക്കെ വാർഡ് കോൺഗ്രസ്​ കമ്മിറ്റി യോഗം രഞ്​ജിത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച്​ പ്രവർത്തനം തുടങ്ങി. നെടുവേലിയും സജീവമായി രംഗത്തുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story