Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2020 11:59 PM GMT Updated On
date_range 7 Nov 2020 11:59 PM GMTആകാശവാണി ആലപ്പുഴ നിലയം പൂട്ടുന്നതിൽ വ്യാപക പ്രതിഷേധം
text_fieldsbookmark_border
ആലപ്പുഴ: ആകാശവാണി ആലപ്പുഴ നിലയത്തിൽനിന്നുള്ള മീഡിയം വേവ് പ്രക്ഷേപണം നിർത്തലാക്കാനുള്ള നീക്കത്തിൽ വ്യാപക പ്രതിഷേധം. നീക്കത്തിൽ സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് യോഗം പ്രതിഷേധിച്ചു. സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉത്തമൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് റിപ്പോർട്ട് അവതരിപ്പിച്ചു. മന്ത്രി പി. തിലോത്തമൻ, സംസ്ഥാന എക്സി. അംഗം പി.പ്രസാദ്, ജില്ല അസി. സെക്രട്ടറിമാരായ പി.വി. സത്യനേശൻ, ജി.കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു. ആകാശവാണി ആലപ്പുഴനിലയം നിർത്തലാക്കുന്നതിൽ എ.ഐ.വൈ.എഫ് ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കലവൂരിലെ പ്രക്ഷേപണനിലയത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. സി.പി.ഐ ജില്ല അസി. സെക്രട്ടറി അഡ്വ. ജി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ല ജോയൻറ് സെക്രട്ടറി പി.ആർ. രതീഷ്, മണ്ഡലം സെക്രട്ടറി എം.കണ്ണൻ, ടി.പി. ഷാജി, സ്വാതി ഭാസി, അഖിൽ രാജ് എന്നിവർ നേതൃത്വം നൽകി. ആലപ്പുഴ നിലയം അടച്ചുപൂട്ടാനുള്ള ഉത്തരവ് പിൻവലിച്ചിെല്ലങ്കിൽ സമരപരിപാടികൾ നടത്തുമെന്ന് ജനതാദൾ -എസ് ജില്ല സെക്രട്ടറി പി.ജെ. കുര്യൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story