Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമോഷ്​ടാവിനുമുണ്ടൊരു...

മോഷ്​ടാവിനുമുണ്ടൊരു നല്ലമനസ്സ്​​

text_fields
bookmark_border
ചെങ്ങന്നൂർ: കവർന്നതോ താഴെവീണ്​ കിട്ടിയതോ എന്തായാലും പഴ്സിനുള്ളിലെ പണം മാത്രം എടുത്തശേഷം വിലപ്പെട്ട രേഖകൾ തപാൽപെട്ടിക്കുള്ളിൽ തിരുകിവെച്ച് മോഷ്​ടാവ്​. മാന്നാർ-തട്ടാരമ്പലം റോഡിൽ ഇരമത്തൂർ വഴിയമ്പലം കവലയിലെ കരയോഗ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോസ്​റ്റ്​ ഓഫിസി​ൻെറ മുന്നിൽ സ്ഥാപിച്ച തപാൽ പെട്ടിയിലേക്ക് കത്തുകളിടുന്ന വാതിലിലാണ് ശനിയാഴ്ച രാവിലെ പഴ്​സ്​ നാട്ടുകാർ കാണുന്നത്. ഇതിൽ എസ്.ബി.ഐ എ.ടി.എം കാർഡ്​, തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, ഉൾ​െപ്പടെയുള്ളവയാണ് ഉണ്ടായിരുന്നത്. കാർഡുകൾ പുറത്തേക്ക് കാണത്തക്കവിധം പഴ്സി​ൻെറ തുറന്ന ഭാഗം തുറന്നായിരുന്നു വെച്ചിരുന്നത്. ചെന്നിത്തല ചെറുകോൽ പുതുശ്ശേരിൽ പടീറ്റതിൽ വീട്ടിൽ എ. അഭിലാഷി​​േൻറതാണ് ഇവ. ഫോൺ നമ്പറില്ലാത്തതിനാൽ വിവരം മറ്റുള്ളവരിലൂടെ അറിയിക്കാൻ ചുമതലപ്പെടുത്തി. ചിത്രം: AP63 Post box Pers മാന്നാർ ഇരമത്തൂർ വഴിയമ്പലം കവലയിലെ പോസ്​റ്റ്​ ഓഫിസിന്​ മുന്നിലുള്ള തപാൽപെട്ടിക്കുള്ളിൽ തിരുകിവെച്ച പഴ്​സ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story