Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോവിഡ്‌ ബാധിച്ചുമരിച്ച...

കോവിഡ്‌ ബാധിച്ചുമരിച്ച അന്തർ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം സംസ്​കരിച്ചു

text_fields
bookmark_border
ആലപ്പുഴ: കോവിഡ്‌ ബാധിച്ച്‌ മരിച്ച അന്തർ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം യു.എം. കബീറി​ൻെറ നേതൃത്വത്തിൽ സംസ്കരിച്ചു. ആന്ധ്രപ്രദേശ്‌ സ്വദേശി നാഗരാജിനെ (28) നെഞ്ചുവേദനയെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നാഗരാജിനു​ പരിശോധനയിൽ കോവിഡ്‌ സ്ഥിരീകരിച്ചു. കഴിഞ്ഞ 21ന് മരിച്ച നാഗരാജി​ൻെറ മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. യു.എം. കബീർ വിവരമറിയിച്ചതിനെ തുടർന്ന് ഓച്ചിറയിലെ പൊതുപ്രവർത്തകരായ കബീർ, അജ്മൽ എന്നിവരുടെ സഹായത്തോടെ ബന്ധുക്കളെ കണ്ടെത്തി. 10 വർഷമായി ഓച്ചിറയിൽ താമസിച്ച്‌ ജോലി ചെയ്തുവരുകയായിരുന്ന നാഗരാജിന്​ ഭാര്യയും രണ്ട് മക്കളുണ്ട്‌. യു.എം. കബീറും യൂത്ത്‌ കോൺഗ്രസ്​ അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡൻറ്​ നൂറുദ്ദീൻ കോയ, ഹാഷിം വണ്ടാനം എന്നിവരും കോവിഡ്‌ മാനദണ്ഡം പാലിച്ച്​ മെഡിക്കൽ കോളജ്‌ ആശുപത്രിയിൽനിന്ന്​ മൃതദേഹം ഏറ്റുവാങ്ങി ചാത്തനാട്‌‌ ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ നാരായണമ്മ ഭായി, മക്കളായ ഈശ്വരി ഭായി, പുരുഷോത്തമൻ നായ്ക് എന്നിവരും സംസ്​കാര ചടങ്ങിന് എത്തിയിരുന്നു. ചിത്രം: AP58 Nagaraj നാഗരാജ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story