Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനാല്​ റോഡുകൾ നാടിന്...

നാല്​ റോഡുകൾ നാടിന് സമർപ്പിച്ചു

text_fields
bookmark_border
ആലപ്പുഴ: മാവേലിക്കര മണ്ഡലത്തിൽ നിർമാണം പൂർത്തീകരിച്ച നാല്​ റോഡുകൾ മന്ത്രി ജി. സുധാകരൻ നാടിന് സമർപ്പിച്ചു. മൂന്ന് കോടി രൂപ ചെലവിൽ ബി.എം.ബി.സി നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ച മാവേലിക്കര മണ്ഡലത്തിലെ കോട്ടപ്പുഴയ്ക്കൽ-തഴവ റോഡ്, 12 കോടി ചെലവിൽ നിർമിച്ച കായംകുളം -പത്തനാപുരം റോഡ്, നാലുകോടി ചെലവിൽ നിർമാണം പൂർത്തീകരിച്ച തോന്നല്ലൂർ -ആദിക്കാട്ടുകുളങ്ങര റോഡ്, അഞ്ച്​ കോടി ചെലവിൽ നിർമിച്ച മാവേലിക്കര-കൃഷ്ണപുരം റോഡ് എന്നീ റോഡുകളാണ് നാടിന്​ സമർപ്പിച്ചത്. കായംകുളം മണ്ഡലത്തിലെ പത്തിയൂർ പഞ്ചായത്തിൽ പുനർനിർമിക്കുന്ന രാമപുരം എച്ച്​.എസ്, ഏവൂർ സൗത്ത്, പത്തിയൂർക്കാല റോഡ്​ നിർമാണോദ്​ഘാടനവും മന്ത്രി നിർമാണോദ്​ഘാടനവും നിർവഹിച്ചു. ആർ. രാജേഷ്​ എം.എൽ.എ, മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ്​ കെ. രഘുപ്രസാദ്, പൊതുമരാമത്ത്​ എക്‌സിക്യൂട്ടിവ് എൻജിനീയർ ബി. വിനു എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story