Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതദ്ദേശ തെരഞ്ഞെടുപ്പ്:...

തദ്ദേശ തെരഞ്ഞെടുപ്പ്: മോക്പോൾ നാളെ

text_fields
bookmark_border
തദ്ദേശീയം-2020 ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിന്​ മുന്നോടിയായുള്ള മോക്പോൾ ശനിയാഴ്​ച രാവിലെ 10.30ന് സിവിൽ സ്​റ്റേഷനിൽ നടക്കും. വിവിധ രാഷ്​ട്രീയ പാർട്ടികളുടെ സാന്നിധ്യത്തിലായിരിക്കും മോക്​പോൾ. കലക്ടറേറ്റിലെ തെരഞ്ഞെടുപ്പ്​ വിഭാഗത്തി​ൻെറ നേതൃത്വത്തിൽ 2350 കൺട്രോൾ യൂനിറ്റും 7050 ബാലറ്റ് യൂനിറ്റും തയാറാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ പഞ്ചായത്തുകളിലേക്ക്​ വോട്ടുയ​ന്ത്രം സ്ട്രോങ് റൂമിലേക്ക്​ മാറ്റുന്നതിന്​ 12 ബ്ലോക്ക് വരണാധികാരികൾക്ക് കലക്​ടർ കൈമാറും. നഗരസഭകളിലേക്കുള്ള വോട്ടുയന്ത്രം നഗരസഭ വരണാധികാരികൾക്കും കൈമാറും. ഇവ പൊലീസ്​ സുരക്ഷയിൽ സ്ട്രോങ് റൂമുകളിൽ തെരഞ്ഞെടുപ്പുവരെ സൂക്ഷിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുക്കം പു​രോഗമിക്കുകയാണെന്ന്​ തെരഞ്ഞെടുപ്പ്​ വിഭാഗം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story