Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2020 11:58 PM GMT Updated On
date_range 27 Oct 2020 11:58 PM GMTമാസ്ക് അഴിച്ചതിൽ നടപടി; ജീവനക്കാർ നിൽപ് സമരം നടത്തി
text_fieldsbookmark_border
അരൂർ: ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ ഉച്ചഭക്ഷണ സമയത്ത് മാസ്ക് അഴിച്ചതിൻെറ പേരിൽ അരൂർ സെക്ടറൽ മജിസ്ട്രേറ്റ് നടപടി എടുത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ ഒരുമണിക്കൂർ ജോലി ഉപേക്ഷിച്ച് ഓഫിസിന് മുന്നിൽ നിൽപ് സമരം നടത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസങ്ങളായി അവധി ദിവസംപോലും ജോലി എടുക്കുന്നവരാണ് പഞ്ചായത്തിലെ ജീവനക്കാരെന്ന് സെക്രട്ടറി പി.വി. മണിയപ്പൻ പറഞ്ഞു. സെക്ടറൽ മജിസ്ട്രേറ്റിനെതിരെ പരാതി നൽകി. സെക്രട്ടറി പി.വി. മണിയപ്പൻ, അസിസ്റ്റൻറ് സെക്രട്ടറി വിൻസൻറ് ഡിസൂസ, സ്റ്റാഫ് അംഗങ്ങളായ ജോഷി സെബാസ്റ്റ്യൻ, സുനിൽകുമാർ, കെ. പുഷ്പരാജൻ, സാബുലാൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി. apl MASK NILPPU SAMARAM
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story