Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസവർണ സംവരണം:...

സവർണ സംവരണം: ഫ്രറ്റേണിറ്റി മുഖ്യമന്ത്രിയ​ുടെ കോലം കത്തിച്ചു

text_fields
bookmark_border
ആലപ്പുഴ: സവർണ സംവരണം നടപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയ​ൻെറ കോലംകത്തിച്ച്​ ഫ്രറ്റേണിറ്റി മൂവ്മൻെറ്​ ജില്ലയിൽ വിവിധയിടങ്ങളിൽ പ്രതിഷേധിച്ചു. അരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടുതലയിൽ യുവജന പ്രതിഷേധസംഗമവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും നടന്നു.​ മണ്ഡലം കൺവീനർ സഹൽ മുഹമ്മദ്, അജാസ്, അയ്യൂബ് വടുതല, ഇർഫാൻ എന്നിവർ പങ്കെടുത്തു. അമ്പലപ്പുഴ മണ്ഡലത്തി​ൻെറ നേതൃത്വത്തിൽ കലക്​ടറേറ്റ്​ ജങ്​ഷനിലും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ജില്ല ജനറൽ സെക്രട്ടറി ഇജാസ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്​തു. സെക്രട്ടറി മുർഷിദ ഫസൽ, സെക്രട്ടേറിയറ്റ്​ അംഗം സഫറുല്ല, മുഷ്താഖ്, ആസിഫ്, രാജ്‌വാൻ എന്നിവർ നേതൃത്വം നൽകി. apl fraternity ഫ്രറ്റേണിറ്റി മൂവ്മൻെറി​ൻെറ നേതൃത്വത്തിൽ വടുതല ജങ്​ഷനിൽ മുഖ്യമന്ത്രി പിണറായി വിജയ​ൻെറ കോലംകത്തിക്കുന്നു
Show Full Article
TAGS:
Next Story