Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപിഞ്ചുകുഞ്ഞി​െൻറ...

പിഞ്ചുകുഞ്ഞി​െൻറ ചികിത്സക്ക്​ സഹായം തേടുന്നു

text_fields
bookmark_border
പിഞ്ചുകുഞ്ഞി​ൻെറ ചികിത്സക്ക്​ സഹായം തേടുന്നു അമ്പലപ്പുഴ: രക്തത്തിൽ അണുബാധയേറ്റ പിഞ്ചുകുഞ്ഞി​ൻെറ ചികിത്സക്കായി നിർധന കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡ് പറവൂർ വാളത്താറ്റുമഠം വീട്ടിൽ സിദ്ദീഖ്​-കാവ്യ ദമ്പതികളുടെ എട്ടുമാസം പ്രായമായ മകൻ മുഹമ്മദ് സിയാനുവേണ്ടിയാണ്​ സഹായം തേടുന്നത്. ശരീരത്തിൽ നീർക്കെട്ട് കണ്ടെത്തിയതോടെ മൂന്നുമാസം മുമ്പാണ് സിയാനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയിൽ രക്തത്തിലെ അണുബാധയും ശരീരത്തി​ൻെറ പ്രതിരോധശേഷി കുറയുന്നതും കണ്ടെത്തി. നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന സിയാന് അടിയന്തര ശസ്ത്രക്രിയക്ക് അഞ്ച് ലക്ഷം രൂപ വേണമെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു. സ്വകാര്യസ്ഥാപനത്തിൽ ഡ്രൈവറായി ജോലിചെയ്യുന്ന സിദ്ദീക്കും കുടുംബവും വാടക വീട്ടിലാണ് കഴിയുന്നത്. കുടുംബത്തെ സഹായിക്കാൻ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ആലപ്പുഴ ശാഖയിൽ അക്കൗണ്ട് തുടങ്ങി. നമ്പർ: 3955076117. ഐ.എഫ്.എസ്.സി കോഡ്: CBIN0280948. ഗൂഗിൾ പേ: 9895468577. ഫോൺ: 9400771513. ചിത്രം: AP52 Muhammad Siyan മുഹമ്മദ് സിയാൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story