Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമത്സ്യത്തൊഴിലാളി...

മത്സ്യത്തൊഴിലാളി ഫെഡറേഷൻ മാർച്ച്

text_fields
bookmark_border
അമ്പലപ്പുഴ: ഭവനരഹിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമിക്കാൻ ഒന്നര വർഷം മുമ്പ് തറക്കല്ലിട്ടിട്ടും പണി തുടങ്ങാത്തതിനെതിരെ അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (യു.ടി.യു.സി) ജില്ല കമ്മിറ്റി നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. തോട്ടപ്പള്ളി മണ്ണുംപുറത്തേക്ക് നടന്ന മാർച്ച് ആർ.എസ്.പി ജില്ല സെക്രട്ടറി കെ. സണ്ണിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ബി. കളത്തിൽ അധ്യക്ഷത വഹിച്ചു. ജില്ല കോൺഗ്രസ്​ ജനറൽ സെക്രട്ടറി എസ്. സുബാഹു മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷൻ ജില്ല പ്രസി. ആർ. മോഹനൻ, പി. മോഹനൻ, സുരേഷ് കുമാർ, ജേക്കബ് പത്രോസ്, ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story