Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകരുവാറ്റ ബാങ്ക്...

കരുവാറ്റ ബാങ്ക് കവർച്ച: പ്രതികളുമായി തെളിവെടുപ്പ്​ നടത്തി

text_fields
bookmark_border
ബാങ്കിൽ ആദ്യം കടന്നതും ലോക്കർ തകർത്തതും ആൽബിൻ രാജ് തനിച്ച്​ ഹരിപ്പാട്: കരുവാറ്റ സഹകരണ ബാങ്ക് കവർച്ചക്കേസിലെ മുഖ്യപ്രതികളെ പൊലീസ് കസ്​റ്റഡിയിൽ വാങ്ങി. ഇവരുമായി ബാങ്കിലെത്തി തെളിവെടുപ്പ് നടത്തി. പ്രതികളായ ആൽബിൻ രാജ്, ഷൈബു (അപ്പുണ്ണി), ഷിബു എന്നിവരെയാണ് ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 10 ദിവസത്തേക്ക് കസ്​റ്റഡിയിൽ വിട്ടുനൽകിയത്. ആൽബിൻ രാജ്, ഷൈബു എന്നിവരെയാണ് ​െപാലീസ് ബാങ്കിലെത്തിച്ചത്. മൂന്നു ദിവസം ​െകാണ്ടാണ് ഇവർ കവർച്ച പൂർത്തിയാക്കിയത്​. ബാങ്കിനുള്ളിൽ കടന്നതും ലോക്കർ തകർത്തതും ആൽബിൻ രാജ് തനിച്ചാണ്. മോഷണം നടത്തിയ രീതികൾ ഇവർ വിശദീകരിച്ചു. സ്ക്രൂഡ്രൈവർ ഉപയോഗിച്ച് പ്രധാനവാതിൽ തുറന്ന്​ ഗ്യാസ്​ സിലിണ്ടറുകൾ അകത്താക്കിയശേഷം വാതിൽ അടച്ചു. തുടർന്ന് ജനലഴികൾ മുറിച്ച്​ പുറത്തുവന്ന്​ മുൻവാതിൽ പൂർവസ്ഥിതിയിലാക്കിയശേഷം ജനൽ വഴി അകത്തുകയറി. സ്​ട്രോങ്​ റൂമിനുള്ളിൽ കടന്ന ആൽബിൻ ആദ്യം ലോക്കറി​ൻെറ പൂട്ട് മുറിച്ചുമാറ്റാൻ ശ്രമിച്ചു. രണ്ടുമണിക്കൂറായിട്ടും വിജയിക്കാതെവന്നതോടെ പൂട്ട് പൊളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. പിന്നെ ലോക്കറി​ൻെറ മുകൾവശത്തെ ഉരുക്കുപാളി മുറിക്കാൻ തുടങ്ങി. പുലർച്ചയോടെ പകുതി പണി പൂർത്തിയാക്കി ലോക്കറിനുള്ളിൽനിന്ന് 300 പവൻ വടികൊണ്ട് നീക്കിയെടുത്തശേഷമാണ് രണ്ടാം ദിവസത്തെ ദൗത്യം ആൽബിൻ പൂർത്തിയാക്കിയത്. മൂന്നാം ദിവസം ലോക്കർ പൂർണമായി തുറന്ന്​ ശേഷിച്ച സ്വർണവും പണവും സി.സി ടി.വി കാമറയുമടക്കം അപഹരിച്ചാണ് പ്രതികൾ കടന്നുകളഞ്ഞത്. ഓരോ ദിവസ​െത്തയും ദൗത്യത്തിനുശേഷം ഷൈബുവാണ് വാഹനവുമായെത്തി ആൽബിനെ കൊണ്ടുപോയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഹരിപ്പാട് ​െപാലീസ് ഇൻസ്പെക്ടർ ആർ. ഫയാസ് പറഞ്ഞു. പ്രതികളെ കാണാൻ നിരവധി പേർ തടിച്ചുകൂടിയിരുന്നു. APL thelivedupp കരുവാറ്റ ബാങ്ക്​ കവർച്ചക്കേസിലെ പ്രതികളെ പൊലീസ്​ തെളിവെടുപ്പിന്​ കൊണ്ടുവന്നപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story