Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഐ.എൻ.എൽ സമാന്തര ജില്ല...

ഐ.എൻ.എൽ സമാന്തര ജില്ല കമ്മിറ്റി പിരിച്ചുവിട്ടു

text_fields
bookmark_border
നടപടി സംസ്ഥാന കമ്മിറ്റിയുടെ അന്ത്യശാസനത്തെ തുടർന്ന്​ ആലപ്പുഴ: പാർട്ടിയിൽ വിഭാഗീയത അനുവദിക്കില്ലെന്ന ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിയുടെ കർശന നിലപാടിനെ തുടർന്ന്​ ജില്ലയിൽ രൂപംകൊണ്ട സമാന്തര കമ്മിറ്റി പിരിച്ചുവിട്ടു. എതാനും മാസം മുമ്പാണ്​ ജില്ല കമ്മിറ്റിക്ക്​ ബദലായി ഹബീബ് തൈപ്പറമ്പിൽ ജനറൽ സെക്രട്ടറിയായി സമാന്തര കമ്മിറ്റി രൂപവത്​കരിച്ചത്​. സംസ്ഥാന കമ്മിറ്റിയുടെ നിർദേശം വന്ന സാഹചര്യത്തിലാണ് ഒറ്റക്കെട്ടായി പാർട്ടി പ്രവർത്തനം നടത്താൻ സമാന്തര കമ്മിറ്റി പിരിച്ചുവിട്ടതെന്ന്​ ഹബീബ് തൈപ്പറമ്പിൽ അറിയിച്ചു. പാർട്ടിയിൽ വിഭാഗീയത ഉണ്ടാക്കി അച്ചടക്ക ലംഘനം നടത്താൻ ആരെയും അനുവദിക്കില്ലെന്നും നിസാറുദ്ദീൻ കാക്കോന്തറ ജില്ല പ്രസിഡൻറും ബി. അൻഷാദ്​ ജനറൽ സെക്രട്ടറിയുമായ ജില്ല കമ്മിറ്റിക്ക് ഉപാധിയില്ലാത്ത പൂർണ പിന്തുണ നൽകി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നുമായിരുന്നു അന്ത്യശാസനം. അച്ചടക്കലംഘനം നടത്തിയ ജില്ല കമ്മിറ്റി അംഗം ഹബീബ് തൈപ്പറബിൽ, എച്ച്. മുഹമ്മദലി, സുധീർ കോയ എന്നിവർ ജില്ല കമ്മിറ്റിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചതായി ഔദ്യോഗിക പക്ഷം അറിയിച്ചു.
Show Full Article
TAGS:
Next Story