Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗ്രാമങ്ങളിലെ എല്ലാ...

ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാക്കും -മുഖ്യമന്ത്രി

text_fields
bookmark_border
ആലപ്പുഴ: വേനൽകാലത്തും മറ്റും വെള്ളത്തിനായി കഷ്​ടപ്പെടുന്നവർക്ക് വർഷം മുഴുവൻ വെള്ളം ലഭ്യമാക്കാനാണ് ജലജീവൻ മിഷനിലൂടെ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗ്രാമീണ വീടുകളിലേക്ക് ടാപ്പുകൾവഴി കുടിവെള്ളം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ അമ്പലപ്പുഴ, മണ്ണഞ്ചേരി, തണ്ണീർമുക്കം, കായംകുളം എന്നിവിടങ്ങളിൽ പ്രാദേശികമായി പരിപാടികൾ നടത്തി. 16.48 ലക്ഷം കുടിവെള്ള കണക്​ഷനുകൾ നൽകാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളിൽ 2024ഓടെ കുടിവെള്ള കണക്​ഷൻ നൽകാനാണ് പദ്ധതി. ഗാർഹിക കണക്​ഷനുകൾ നൽകുന്ന പദ്ധതിക്ക് പുറമെ, 4351 കോടിയുടെ 69 കുടിവെള്ള പദ്ധതികൾ കിഫ്ബിയിലൂടെയും സംസ്ഥാനത്ത് യാഥാർഥ്യമായി വരുകയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 716 പഞ്ചായത്തുകളിൽ 4343 കോടിയുടെ പദ്ധതികൾക്കാണ് ജലജീവൻ മിഷനിലൂടെ ഭരണാനുമതി നൽകിയത്. 564 പദ്ധതികളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. നിലവിലുള്ള ശുദ്ധജല പദ്ധതിയുടെ ശേഷി വർധിപ്പിച്ചും ചില പദ്ധതികൾ ദീർഘിപ്പിച്ചും ചിലതി​ൻെറ സ്രോതസ്സ്​ ശക്തിപ്പെടുത്തിയുമാണ് ഗാർഹിക കണക്​ഷനുകൾ നൽകുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടം 586 വില്ലേജുകളിൽ 380 പഞ്ചായത്തുകളിലും 23 ബ്ലോക്ക് പഞ്ചായത്തുകളിലും മുഴുവൻ വീടുകളിലും കണക്​ഷൻ നൽകാനാണ് ഉദ്ദേശിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story