Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസംസ്കാരച്ചടങ്ങ് നടത്തി...

സംസ്കാരച്ചടങ്ങ് നടത്തി സന്നദ്ധസംഘടനകൾ

text_fields
bookmark_border
കായംകുളം: കോവിഡ് ബാധിച്ച് മരിച്ച വ്യാപാരിയുടെ സംസ്കാരച്ചടങ്ങ് സംയുക്തമായി നടത്തി സന്നദ്ധ സംഘടനകളുടെ മാതൃക. ഇലിപ്പക്കുളം മുസ്​ലിം ജമാഅത്ത് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് ചടങ്ങ് നടത്തിയത്. കറ്റാനം ഇലിപ്പക്കുളം തെക്കേ മണ്ണാമ്പറമ്പിൽ അബ്​ദുൽ റഹ്​മാൻകുഞ്ഞാണ് (67) ഞായറാഴ്ച കോവിഡ് ബാധിച്ച് മരിച്ചത്. വൈകീട്ട് മൂന്നരയോടെയായിരുന്നു സംസ്കാരച്ചടങ്ങ്. ജമാഅത്തെ ഇസ്​ലാമി, എസ്.വൈ.എസ് സാന്ത്വനം, എസ്.കെ.എസ്.എസ്.എഫ് വിഖായ, െഎ.ആർ.ഡബ്ല്യു തുടങ്ങിയ സംഘടനകളിൽ നിന്നുള്ള വളൻറിയർമാരാണ് പ​ങ്കെടുത്തത്. ഇമാം ഹുസൈൻ ബാഖവി നേതൃത്വം നൽകി. ജമാഅത്ത് പ്രസിഡൻറ് പി.ജെ. അൻസാരി, സെക്രട്ടറി അസീസ് വല്ലാറ്റിൽ, പഞ്ചായത്ത് അംഗം ഫസൽ നഗരൂർ, വിവിധ സംഘടന ഭാരവാഹികളായ കെ.എം. അബ്​ദുൽഖാദർ, വാഹിദ് കറ്റാനം, എസ്.എ. വഹാബ്, നജീബ് അഹ്സനി, റിയാസ് ഇല്ലിക്കുളം, സലിം കൊച്ചുകുറ്റി, ഷാനവാസ് താന്നിക്കൽ, അസീസ് കല്ലിൽ, മുജീബ്​ റഹ്​മാൻ, നിയാസ് കട്ടയിൽ, ബി.എം. ഹുസൈൻ, പൂക്കുഞ്ഞ് തുടങ്ങിയവർ മേൽനോട്ടം വഹിച്ചു. ചിത്രം: AP75 Abdurahman അബ്​ദുൽ റഹ്​മാൻകുഞ്ഞ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story