Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസെക്രട്ടറിക്ക് കോവിഡ്; ...

സെക്രട്ടറിക്ക് കോവിഡ്; പാലമേൽ ഗ്രാമ പഞ്ചായത്ത് ഓഫിസ് അടച്ചു

text_fields
bookmark_border
ചാരുംമൂട്: പഞ്ചായത്ത് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പാലമേൽ ഗ്രാമപഞ്ചായത്ത് ഓഫിസ് താൽക്കാലികമായി അടച്ചു. ആരോഗ്യ പ്രവർത്തകർക്ക് രോഗബാധയുണ്ടായതോടെ പാലമേൽ പി.എച്ച്.സി അടച്ചിട്ടതിന്​ പിന്നാലെയാണ് ഇത്. പി.എച്ച്.സിയിൽ ബുധനാഴ്ച ഒരാൾക്കു കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രദേശത്ത് മറ്റ് രണ്ട് പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. താമരക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച ആശുപത്രി പ്രവർത്തിക്കില്ല. നൂറനാട് ഗ്രാമ പഞ്ചായത്തിൽ ബുധനാഴ്ച 200 പേർക്ക് ആൻറിജൻ പരിശോധന നടത്തിയതിൽ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പേർ പാലമേൽ പഞ്ചായത്ത്​ നിവാസികളാണ്. ആർ.ടി.പി.സി.ആർ പരിശോധന നടത്തിയ നൂറനാട്ടെ രണ്ടു പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്. ചുനക്കര പഞ്ചായത്തിൽ വ്യാഴാഴ്ച 200 പേർക്ക് ആൻറിജൻ പരിശോധന നടത്തും.
Show Full Article
TAGS:
Next Story