Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപോസ്​റ്റ്​ കോവിഡ്...

പോസ്​റ്റ്​ കോവിഡ് ക്ലിനിക്കുകൾ തുടങ്ങണം -ഡോ. ഷാജഹാൻ

text_fields
bookmark_border
ആലപ്പുഴ: കോവിഡ് മുക്തരിലെ ശ്വാസകോശ പ്രശ്നങ്ങൾ കാര്യമായ പരിഗണന കൊടുക്കേണ്ടതിനാൽ പോസ്​റ്റ്​ കോവിഡ് ക്ലിനിക്കുകൾ തുടങ്ങണമെന്ന് അക്കാദമി ഓഫ് പൾമണറി ആൻഡ്​ ക്രിറ്റിക്കൽ കെയർ മെഡിസിൻ നിയുക്ത സംസ്ഥാന പ്രസിഡൻറും ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് പൾമണറി മെഡിസിൻ അഡീഷനൽ പ്രഫസറുമായ ഡോ. പി.എസ്. ഷാജഹാൻ ആവശ്യപ്പെട്ടു. ലോക ശ്വാസകോശ ദിനാചരണ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷനും വെൽനസ്​ ഫൗണ്ടേഷനും സംഘടിപ്പിച്ച പരിപാടിയിൽ ഹുസൈൻ ചെറുതുരുത്തി അധ്യക്ഷത വഹിച്ചു. പുഷ്പഗിരി മെഡിക്കൽ കോളജിലെ പൾമണറി മെഡിസിൻ വിഭാഗം മേധാവി ഡോ. പി. സുകുമാരൻ, മുൻ അഡീഷനൽ ഹെൽത്ത് ഡയറക്ടർ ഡോ. കെ.എം. സിറാബുദ്ദീൻ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ. നാസർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story