Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാർഷിക ബില്ലിൽ...

കാർഷിക ബില്ലിൽ ഒപ്പുവെക്കരുത് -കർഷക ഫെഡറേഷൻ

text_fields
bookmark_border
ആലപ്പുഴ: കീഴ്​വഴക്കങ്ങൾ ലംഘിച്ച്​ പാസാക്കിയ കാർഷിക ബില്ലിൽ ഒപ്പുവെക്കരുതെന്ന് കർഷക ഫെഡറേഷൻ രാഷ്​ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു. സമ്പത്ത്​ മുഴുവൻ കോർപറേറ്റുകൾക്ക് അടിയറവ്​ വെക്കുന്ന ഗൂഢാലോചനയുടെ ഫലമാണ് കാർഷിക ബില്ലെന്ന് യോഗം ഉദ്​ഘാടനം ചെയ്ത ഫെഡറേഷൻ പ്രസിഡൻറ്​ ബേബി പാറക്കാടൻ പറഞ്ഞു. വർക്കിങ്​ പ്രസിഡൻറ്​ ആൻറണി കരിപ്പാശേരി അധ്യക്ഷത വഹിച്ചു. പ്രദീപ് കൂട്ടാല, സിബിച്ചൻ കല്ലുപാത്ര, ജോർജ് തോമസ് ഞാറക്കാട്, ഡി.ഡി. സുനിൽകുമാർ, ഇ. ഷാബ്​ദീൻ, ജോ നെടുങ്ങാട്, ബിനു മദനൻ, രാജൻ പെരിങ്ങര, ജേക്കബ് എട്ടിൽ എന്നിവർ സംസാരിച്ചു. നാളികേര കർഷകർക്കായി ഓൺലൈൻ ട്രെയിനിങ് ആലപ്പുഴ: കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം (സി.പി.സി.ആർ.ഐ) കായംകുളം പ്രാദേശിക സ്​റ്റേഷ​ൻെറ നേതൃത്വത്തിൽ നാളികേര കർഷകർക്കായി വ്യാഴാഴ്ച 'ശാസ്ത്രീയ പരിചരണം തെങ്ങിൻ കൃഷിയിൽ' വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കും. രാവിലെ 10.30 മുതൽ ഉച്ചക്ക്​ ഒന്നുവരെ നടത്തുന്ന പരിപാടി സി.പി.സി.ആര്‍.ഐയുടെ യൂട്യൂബ് ചാനലിൽ https://bit.ly/3hQaPk7 ലിങ്കിലൂടെ തത്സമയം വീക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്​ ഫോൺ: 0479 244204, 2442160, 2442104. ഇ-മെയിൽ: headcpcri@yahoo.co.in.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story