Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറോഡ്​ ശോച്യാവസ്ഥ:...

റോഡ്​ ശോച്യാവസ്ഥ: തെരഞ്ഞെടുപ്പ്​ ബഹിഷ്കരിക്കാൻ നീക്കം

text_fields
bookmark_border
തുറവൂർ: കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാർഡിലെ പൊൻപുറം-കാരാച്ചിറ റോഡി​ൻെറ ഗുണഭോക്താക്കളിൽ ഏറെയും തെരഞ്ഞെടുപ്പ് ബഹിഷ്കരണവുമായി മുന്നോട്ടുവരുന്നു. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഒരേ ഒരു മാർഗമാണ്​ 250 മീറ്റർ മാത്രം വരുന്ന ഈ റോഡ്​. എന്നാൽ, 20 വർഷത്തിലേറെയായി ആരും തിരിഞ്ഞുനോക്കാതെ അനാഥമായി കിടക്കുകയാണ്. 20 വർഷത്തിലേറെയായി പഞ്ചായത്ത് ഒരു അറ്റകുറ്റപ്പണിയും ചെയ്തിട്ടില്ല. അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുമെന്ന് പൗരസമിതി രൂപവത്​കരിച്ച്​ പ്രഖ്യാപിച്ചിരിക്കുകയാണ്‌. അതേസമയം, റോഡുകൾക്ക് ആവശ്യമായ ഫണ്ട്​ അനുവദിച്ചിരുന്നുവെന്ന് പഞ്ചായത്ത്​ പ്രസിഡൻറ്​ പ്രേമ രാജപ്പനും പണം അനുവദിച്ചെങ്കിലും കരാറെടുക്കാൻ ആളില്ലാത്തതിനാൽ ജില്ല പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം ഉൾ​െപ്പടെ ലാപ്സായെന്ന്​​ വാർഡ് അംഗം മാലതിയും അറിയിച്ചു. ചി​ത്രം: AP50 Board തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന മുന്നറിയിപ്പുമായി പൗരസമിതി ബോർഡ് ചിത്രം: AP51 Road പൊട്ടിപ്പൊളിഞ്ഞ്​ വെള്ളം നിറഞ്ഞുകിടക്കുന്ന പൊൻപുറം-കാരാച്ചിറ റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story