Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅടച്ചിട്ട്​...

അടച്ചിട്ട്​ ലാഭമുണ്ടാക്കൽ കോർപറേറ്റ്​ മാനേജ്​മെൻറ്​ കുതന്ത്രം; ദേശീയ ​​ൈട്രബ്യൂണലിനെ സമീപിച്ചവർ കമ്പനി ബിനാമികൾ

text_fields
bookmark_border
അടച്ചിട്ട്​ ലാഭമുണ്ടാക്കൽ കോർപറേറ്റ്​ മാനേജ്​മൻെറ്​ കുതന്ത്രം; ദേശീയ ​​ൈട്രബ്യൂണലിനെ സമീപിച്ചവർ കമ്പനി ബിനാമികൾ -B -B എക്​സൽ ഗ്ലാസസ്​: 'മികവി​'ൻെറ കമ്പനിക്ക്​ ശാപമോക്ഷം സാധ്യമോ? -2 -B -Bആലപ്പുഴ: ദേശീയ കമ്പനി നിയമ ​ൈട്രബ്യൂണൽ നടപടിയുടെ ഭാഗമായി ആഗസ്​റ്റ്​ 20ന്​ ലിക്വിഡേറ്റർ രവീന്ദ്ര ചതുർവേദി മുംബൈയിൽനിന്ന്​ പുറപ്പെടുവിച്ച ഉത്തരവിൽ പാതിരപ്പള്ളിയിലെ എക്​സൽ ഗ്ലാസസി​ൻെറ സ്ഥാവരജംഗമ വസ്​തുക്കൾക്ക്​ വില നിശ്ചയിച്ചിരിക്കുന്നത് ഏകദേശം 99.45 കോടി മാത്രമാണ്​. ദേശീയപാതയിലെ ഫാക്​ടറിയുടെ 69,694 ചതുരശ്രമീറ്റർ ഭൂമിക്കും അനുബന്ധമായ 1841 ചതുരശ്രമീറ്ററിനും 7668 ലക്ഷവും പ്ലാൻറിനും യന്ത്രസാമഗ്രികൾക്കുമായി 1511 ലക്ഷവും നിലവിലെ സ്​റ്റോക്കിന്​ 335 ലക്ഷവുമാണ്​ വില നിശ്ചയിച്ചിരിക്കുന്നത്. ​പള്ളിപ്പുറ​ത്തെ സിലിക്ക മണൽ സ്രോതസ്സുകളായ ചേർത്തല ഇൻഫോസിറ്റി കാമ്പസിന്​ എതിർവശത്തെ 1.22 ഏക്കർ 5059 ചതുരശ്രമീറ്റർ വരുന്ന ഭൂമിക്ക്​ 218 ലക്ഷവും പള്ളിപ്പുറത്തെ കെ.എസ്​.ഐ.ഡി.സി വ്യവസായ വികസന കേന്ദ്രത്തിന്​ എതിർവശത്തുള്ള 1.25 ഏക്കർ 5059 ചതുരശ്രമീറ്റർ ഭൂമിക്ക്​ 218 ലക്ഷവുമാണ്​ കണക്കാക്കിയിരിക്കുന്നത്​. യഥാർഥത്തിൽ ഇതി​ൻെറ പതിന്മടങ്ങ്​ വില ഭൂമിക്കും വസ്​തുവകകൾക്കുമുണ്ട്​. കമ്പനിയുടമയായ സോമാനി ഗ്രൂപ്പി​ൻെറത​ന്നെ ബിനാമികൾക്ക്​ ചുളുവിലയ്​ക്ക്​ ഇവ അടിച്ചെടുക്കുകയെന്ന ഗൂഢലക്ഷ്യമുണ്ടെന്ന്​ തൊഴിലാളികൾ ആരോപിക്കുന്നു. 2019 ഒക്​ടോബർ 21ന്​ ​ൈട്രബ്യൂണൽ നിശ്ചയിച്ചത്​ അനുസരിച്ചാണ്​ രവീന്ദ്ര ചതുർവേദി ഈ മാസം 15ന്​ ഇ-ലേലം ചെയ്യാനുള്ള നടപടിയുമായി മുന്നോട്ട്​ പോകുന്നത്​. ഇതിനിടെ കമ്പനിയിൽനിന്ന്​ തങ്ങളുടെ കടബാധ്യതകൾ വീട്ടിത്തരാൻ ലിക്വിഡേഷൻ നടപടികൾ ആവശ്യപ്പെട്ട്​ ​ൈട്രബ്യൂണലിനെ സമീപിച്ച കമ്പനികളെ കുറിച്ച്​ വ്യാപക സംശയങ്ങളുണ്ട്​. ബൂൺ ഇൻവെസ്​റ്റേഴ്​സ്​ ആൻഡ്​​ ട്രേഡിങ്​ കമ്പനി 9.5 കോടിയും ചോപ്ര ലിമിറ്റഡ്​ എന്നൊരു കമ്പനി 53 കോടിയുമാണ്​ ആവശ്യപ്പെട്ടിരിക്കുന്നത്​. ഗോപാൽ മെർക്ക​ൈൻറൽ, ഹിമാദ്രി തുടങ്ങിയ കമ്പനികൾക്ക്​ എക്​സലുമായി ബന്ധമുള്ളതായി ​തൊഴിലാളി യൂനിയനുകൾ കേട്ടിട്ട്​ തന്നെയില്ല. ലോക്കൗട്ട്​ കാലത്ത് ഫർണസ്, റീജനറേറ്റർ എന്നിവക്ക്​ കേടുവന്നതിനെത്തുടർന്ന് 2008 മുതൽ ഫാക്ടറി പ്രവർത്തിക്കാതായി. മൂന്നര വർഷത്തിനുശേഷം പാതിരപ്പള്ളിയിലെ 16 ഏക്കറും ഫാക്ടറിയും ഈടു​െവച്ചാണ്​ സംസ്ഥാന വ്യവസായ വികസന കോർപറേഷനും കേരള ഫിനാൻഷ്യൽ കോർപറേഷനും 14.5 കോടി വായ്‌പ നൽകി ഇവ പുനർനിർമിക്കുകയും 2011ൽ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്​തത്​. പക്ഷേ, 2012 ഡിസംബർ ഒമ്പതിനു കമ്പനിക്ക്​ വീണ്ടും പൂട്ടുവീണു. കെ.എസ്​.ഐ.ഡി.സിയും കെ.എഫ്​.സിയും നൽകിയ വായ്​പയിൽ ക്ലീൻ സ്ലേറ്റിൽ തുടങ്ങിയ കമ്പനി 11 മാസമേ ഉൽപാദനം നടത്തിയുള്ളൂ. ഇതിനിടെ ഇത്രയേറെ കമ്പനികൾക്ക്​ വലിയ കടബാധ്യത വരുത്തിയെന്ന്​ പറയുന്നതിൽ കള്ളക്കളി സംശയിക്കുന്നുണ്ട്​. ഇവയെല്ലാം സോമാനി ബിനാമികളെന്ന്​ പറയാവുന്ന നിഴൽകമ്പനികളാണെന്ന്​ കരുതേണ്ടിവരും.​ അടച്ചിട്ടും ലാഭമുണ്ടാക്കുന്നത്​ ഇങ്ങനെയെല്ലാം അടച്ചിട്ട്​ ലാഭമുണ്ടാക്കുകയെന്ന കോർപറേറ്റ്​ കുത്തകകളുടെ കുതന്ത്രമെന്നുതന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന ബിസിനസ്​ മാനേജ്​മൻെറ്​ തന്ത്രത്തി​ൻെറ ഏറ്റവും വലിയ ഉദാഹരണമാണ്​ എക്​സൽ ഗ്ലാസസ്​. സർക്കാറിനെയും തൊഴിലാളികളെയും വിഡ്​ഢികളാക്കി തങ്ങളുടെ സ്വാർഥലാഭത്തിന്​ അനുകൂലമായി കരുക്കൾ നീക്കാനാണ്​ കമ്പനി മാനേജ്​മൻെറ്​ കൈയാളുന്ന സോമാനി ഗ്രൂപ്​ എക്കാലവും ശ്രമിച്ചത്​. ഭിന്നിപ്പിച്ച് ​ഭരിക്കുകയെന്ന പതിവ്​ ശൈലിക്കപ്പുറം കബളിപ്പിച്ച്​ കാര്യങ്ങൾ നടപ്പാക്കുന്നതിൽ ഗവേഷണം നടത്തുന്നവരാണ്​ ഇവരെന്നതിന്​ തെളിവുകളേറെ. കോടികളുടെ വായ്​പ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽപെടുത്തി കുറഞ്ഞ തുകയിൽ ഒത്തുതീർപ്പിലെത്തിക്കുകയെന്ന തന്ത്രം കമ്പനി പ്രവർത്തിപ്പിച്ച്​ ലാഭമുണ്ടാക്കുന്നിലും മെച്ചമാണെന്ന്​ മാനേജ്​മൻെറ്​ കണ്ടെത്തിയിരിക്കുകയാണ്​. ഇതി​ൻെറ ഭാഗമായി ഒറ്റയടിക്ക്​ പുതുതലമുറ ബാങ്കുമായുള്ള കടബാധ്യത തീർക്കലിൽ 20 കോടിയോളം രൂപ കമ്പനി അടിച്ചെടുത്തു. 33 കോടിയുടെ ബാധ്യത കേവലം 11 കോടിക്കാണ്​ തീർപ്പാക്കിയത്​. അതിനായി ഒന്നോ രണ്ടോ കോടി ചെലവഴിച്ചാലും അഞ്ചോ ആറോ വർഷം കമ്പനി പ്രവർത്തിപ്പിച്ചാലും ഇത്തരത്തിൽ വെറുതെയിരുന്ന്​ ലാഭമുണ്ടാക്കാനാവില്ല. ശമ്പളം, പ്രോവിഡൻറ്​ ഫണ്ട്​, ഗ്രാറ്റ്വിറ്റി, റിട്രഞ്ച്​മൻെറ്​ ബെനിഫിറ്റ്​ തുടങ്ങിയവയൊന്നും നൽകാതെ നീട്ടിക്കൊണ്ടുപോയി കാലാന്തരത്തിൽ എഴുതിത്തള്ളാമെന്നും മാനേജ്​മൻെറ്​ കണക്കുകൂട്ടുന്നു. ഈ സമയത്ത്​ കമ്പനികളുടെ ആസ്​തികൾ സുരക്ഷിതവുമായിരിക്കും. സാധനങ്ങൾ കെട്ടിക്കിടന്ന്​ നശിക്കുന്നതോ കെട്ടിടങ്ങൾക്ക്​ വരുന്ന കേടുപാടുകളോ ഒന്നും കമ്പനിയുടമക്ക്​ നഷ്​ടമായി തോന്നില്ല. അവക്കൊക്കെ വലിയ നിരക്കിലുള്ള ഇൻഷുറൻസ്​ പരിരക്ഷയുണ്ടാകും. ഇക്കാലമ​ത്രയും കൊടുക്കാതിരുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും വായ്​പ കുടിശ്ശികയുമൊക്കെ കൂട്ടിക്കിഴിക്കു​േമ്പാൾ വൻ തുകയാണ്​ മാനേജ്​മൻെറി​ൻെറ കീശയിലേക്ക്​ വീഴുന്നത്​. മാനേജ്​മൻെറിനെ വഴിക്ക്​ ​െകാണ്ടുവരാൻ സർക്കാറി​ൻെറ ഫലപ്രദമായ ഇടപെടൽതന്നെയാണ്​ ആവശ്യം. അവസാന കാലത്ത്​ 550 ജീവനക്കാരാണ്​ ജോലി ചെയ്തിരുന്നത്. ലോക്കൗട്ട് കാലയളവിൽ കെ.എസ്‌.ഇ.ബിക്കു നൽകേണ്ടിയിരുന്ന 1.93 കോടി സർക്കാർ എഴുതിത്തള്ളി. അവിടെയും ലാഭം കമ്പനിക്ക്​ തന്നെ. നിലവിൽ ​വൈദ്യുതി ചാർജ്​ കുടിശ്ശികയായി നാലഞ്ച്​ കോടി വരുത്തിയിട്ടുണ്ട്​. അതും എഴുതിത്തള്ളാമെന്നാണ് കണക്കുകൂട്ടൽ. ജീവനക്കാർക്ക് ഒമ്പതു മാസത്തെ ബോണസും ഒരു മാസത്തെ ശമ്പളവും ഇൻസൻെറിവും കുടിശ്ശികയായിരുന്നു. ഇതിനിടെ 320 ജീവനക്കാരുടെ വിരമിക്കൽ പ്രായം കഴിഞ്ഞു. ശേഷിക്കുന്നത്​ 230 ജീവനക്കാരാണ്. പിരിഞ്ഞവർക്കും നിലവിലുള്ളവർക്കും ഒരു ആനുകൂല്യവ​ും നൽകിയിട്ടില്ല. കമ്പനി പൂട്ടുന്ന സമയത്തുണ്ടായിരുന്ന 14.5 കോടിയുടെ വായ്പ ഇപ്പോൾ 35 കോടിയായി ഉയർന്നിട്ടുണ്ട്​. നഷ്​ടത്തി​ൻെറ കണക്ക് നിരത്തി ഫാക്ടറി ലിക്വിഡേഷൻ നടത്താനുള്ള നടപടി നിർത്തിവെക്കാനുള്ള ഹൈകോടതി ഉത്തരവ് മാനേജ്മൻെറിന്​ ആദ്യം തിരിച്ചടി സമ്മാനി​െച്ചങ്കിലും അപ്പീലിൻമേൽ ലിക്വിഡേഷൻ നടപടികൾ തുടരുന്നതിനാൽ തൊഴിലാളികളുടെ കഞ്ഞിയിൽ വീണ്ടും പാറ്റവീണ അവസ്ഥയാണ്​. സോമാനി കൊടുക്കാനുണ്ടെന്ന്​ പറയുന്ന കമ്പനികളുടെ കടങ്ങളെല്ലാം വീട്ടിക്കഴിഞ്ഞാൽ തൊഴിലാളികൾക്ക്​ ഗ്രാറ്റ്വിറ്റി ഇനത്തിൽ വല്ലതും കിട്ടിയാൽ ഭാഗ്യം. കുറഞ്ഞ വിലയ്​ക്ക്​ അസംസ്​കൃത വസ്​തുക്കൾ ലഭിച്ച്​ ചുരുങ്ങിയ നിർമാണച്ചെലവിൽ​ ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനിയെ സംബന്ധിച്ചിട​ത്തോളം കൊൽക്കത്തയിലും രാജസ്ഥാനിലുമുള്ള കമ്പനികളേക്കാൾ ലാഭമായിരുന്നു ആലപ്പുഴയിലെ ഉൽപാദനം. 73 രൂപക്ക്​ ലഭിച്ചിരുന്ന ഒരു ടൺ മണലി​ൻെറ വില 1700 രൂപ ആയതോടെ കമ്പനി ലാഭകരമായി നടത്തിക്കൊണ്ടുപോകാൻ കഴിയുന്നില്ലെന്നാണ്​ കമ്പനിയുടെ നിലപാട്​. മണ്ണിന്​ വില കുറയു​േമ്പാൾ പ്രവർത്തനം പുനരാരംഭിക്കാമെന ഉറപ്പൊന്നും പാലിക്കപ്പെട്ടിട്ടില്ല. സോമാനിയുടെ ബിനാമിയെന്ന്​ കരുതുന്ന വിനായക ട്രേഡിങ് കമ്പനിയാണ്​ ഉൽപന്നങ്ങൾ വാങ്ങിയിരുന്നത്​. ഓപൺ മാർക്കറ്റിൽ ഉൽപന്നങ്ങൾ വിൽക്കാതെ 40 ശതമാനം വിലകുറച്ച്​ ഇടനിലക്കാരന്​ ഉൽപന്നങ്ങൾ വിറ്റുപോന്നത്​ മാനേജ്മൻെറ്​ നടത്തിയ കള്ളക്കളിയാണ്​. ഇത്തരം കുതന്ത്രങ്ങളെ ഫലപ്രദമായി നേരിടുന്നതിൽ ശക്തമായ ഭരണകൂട ഇടപെടൽ അനിവാര്യമാണ്​. അത്​ സാധ്യമാകാതെ ​പോകുന്നതിനു പിന്നിൽ പല കാരണങ്ങളുമുണ്ട്​. (തുടരും) വി.ആർ. രാജമോഹൻ പടങ്ങൾ ഉത്തരേന്ത്യൻ പത്രങ്ങളിൽ എക്​സൽ ഗ്ലാസസ്​ ലിക്വിഡേറ്റർ നൽകിയ പരസ്യം ഇ-ലേലം സംബന്ധിച്ച ലിക്വിഡേറ്ററുടെ വിജ്​ഞാപനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story