Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപഴയകാല കാഴ്ചകൾ...

പഴയകാല കാഴ്ചകൾ കാൻവാസിൽ പകർത്തി വേണു

text_fields
bookmark_border
അരൂർ: ആലപ്പുഴയുടെ ജലസമൃദ്ധിയും പച്ചത്തുരുത്തുകളും ഉൾപ്പെ​െട പഴയ കാലത്തി-B​​ൻെറ -Bനഷ്​ട കാഴ്ചകൾ കാൻവാസിൽ പകർത്തുകയാണ് എരമല്ലൂർ സെൻ വേണു. കേരളലളിതകല അക്കാദമി സാംസ്കാരിക വകുപ്പി​ൻെറ സഹായത്തോടെ ഒരുക്കുന്ന 'നിറകേരളം' എന്ന പേരിലുള്ള ചിത്രകല ക്യാമ്പിൽ പങ്കെടുത്ത് ചിത്രം വരക്കുകയാണ് വേണു. കോവിഡ് കാലത്ത് ഒറ്റപ്പെട്ടുപോയ കലാകാരന്മാരെ സഹായിക്കാൻ എല്ലാ ജില്ലകളിൽനിന്നുമായി 105 കലാകാരൻമാരെ പങ്കെടുപ്പിക്കുന്നതാണ് ക്യാമ്പ്. ആഗസ്​റ്റ്​ 25ന് മന്ത്രി എ.കെ. ബാലൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത ക്യാമ്പ് 10 ദിവസം നീളും. ചിത്രകാരന്മാർ അവരുടെ വീടുകളിൽ ഇരുന്നാണ് ചിത്രം വരക്കുന്നത്. പൂർത്തീകരിച്ച ചിത്രങ്ങൾ അക്കാദമി ശേഖരിക്കും. 1985 മുതൽ ചിത്രകല രംഗത്ത്​ പ്രവർത്തിച്ചുവരുന്ന വേണു ലളിതകലാ അക്കാദമിയിൽനിന്ന്​ 2002ൽ ഓണറബിൾ മെൻഷനും 2009ൽ സംസ്​ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. ചിത്രം ap57 chitra rachana വേണു ചിത്രരചനയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story