Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപായസം മുതൽ...

പായസം മുതൽ ബിരിയാണിവരെ... പ്രാദേശിക ഓൺലൈൻ വിൽപന സജീവം

text_fields
bookmark_border
അരൂർ: തിരുവോണദിവസം പരിപ്പുപായസം ആവശ്യമുള്ളവർ വിളിക്കുക എന്ന്​ കാണിച്ച്​ സെൽ നമ്പർ കൊടുത്ത വാട്​സ്​ആപ്​ സന്ദേശങ്ങൾ കോവിഡ്​ കാലത്ത്​ പുതുമയല്ലാതായി. പായസത്തിൽ മാത്രം ഒതുങ്ങുന്നില്ല ഓ​ൺലൈൻ വിൽപന. അതിനപ്പുറം ഉപഭോക്താവിന്​ എന്താണ്​ ആവശ്യമെന്ന്​ കണ്ടറിഞ്ഞ്​ എത്തിച്ചുകൊടുക്കുന്ന പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്ന നിരവധി ഓൺലൈൻ വിൽപന സംവിധാനങ്ങളുണ്ട്​. ഒരുലിറ്ററിന് 250 രൂപക്ക്​ അരൂർ, അരൂക്കുറ്റി എന്നിവിടങ്ങളിൽ പായസം എത്തിച്ചുതരുമെന്ന ഉറപ്പിലാണ്​ വാട്​സ്​ആപ് സന്ദേശങ്ങൾ. ഇതിനകം പലരും ഈ മാർഗം അവലംബിച്ചിട്ടുണ്ട്​. കോവിഡുകാലത്ത് രോഗവ്യാപനത്തെക്കാൾ വേഗത്തിൽ സമൂഹ മാധ്യമങ്ങളിൽ പരക്കുന്ന ഇത്തരം അറിയിപ്പുകളിൽ അടങ്ങിയിരിക്കുന്നത്​ അതിജീവനത്തി​ൻെറ കഥകളാണ്​. കോവിഡ്​ ദുരിതകാലത്ത്​ പലർക്കും ജോലി നഷ്​ടമായ അവസ്ഥയാണ്​.​ ജോലിയുള്ളവർക്കുതന്നെ വലിയ തോതിൽ ശമ്പളം വെട്ടിക്കുറച്ചിരിക്കുകയാണ്​. അതിനാൽ മിക്ക വീടുകളും സ്വന്തം നിലയിൽ ഏതെങ്കിലും വിധത്തി​െല കച്ചവടകേന്ദ്രങ്ങളാവുകയാണ്. മിക്കവരും പലവിധ പലഹാരങ്ങളാണ്​ ഉണ്ടാക്കുന്നത്​. അതിൽപെട്ടതാണ്​ പായസം. ഇതിനുപുറമെ പലതരം പൊതിച്ചോറുകൾ​ നേര​േത്തമുതൽ വിപണിയിലുണ്ട്​. വാഴയിലയിൽ പൊതിഞ്ഞ്​ പത്രക്കടലാസുകൊണ്ട്​ കെട്ടിയ ഇതിൽ വെജിറ്റേറിയനും നോൺ വെജിറ്റേറിയനുമുണ്ട്​. പ്രമേഹരോഗികൾ താൽപര്യം കാണിക്കുന്ന ഗോതമ്പ്​ പൊറോട്ടക്കും ആവശ്യക്കാർ ഏറെയാണ്​. അതിനുശേഷമേ ചപ്പാത്തിക്ക്​ ആവശ്യക്കാരുള്ളൂ. ഇതിനിടെ, കിഴിയായി വാഴയിലയിൽ പൊതിഞ്ഞ മൂന്നോ നാലോ പൊറോട്ടയുടെ ഇടയിൽ ബീഫും ചിക്കനും ഓംലറ്റും നിറക്കുന്ന ഐറ്റമാണ്​ ഓൺലൈനിലെ പുതിയ താരം. അച്ചാറുകൾ, ചമ്മന്തിപ്പൊടി വരെ തയാറാക്കി എത്തിച്ചുനൽകുന്ന സംവിധാനം സജീവമാണ്​. പരീക്ഷണാർഥം തുടങ്ങിയ പലരും നിന്നുതിരിയാൻ പറ്റാത്തവിധം സ്ഥിരംകച്ചവടക്കാരായി. ഹോട്ടലുകൾ നടത്തിയിരുന്നവരും നിലനിൽപിന്​ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്​. കെ.ആർ. അശോകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story