Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബ്ലോക്ക്...

ബ്ലോക്ക് പഞ്ചായത്തുകളിലെ ഓണച്ചന്തകൾക്ക്​ ഇന്ന്​ തുടക്കം

text_fields
bookmark_border
-Bആലപ്പുഴ: -Bതൈക്കാട്ടുശ്ശേരി, പട്ടണക്കാട്​, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തുകളിലെ ഓണച്ചന്തകള്‍ വ്യാഴാഴ്​ച പ്രവർത്തനം ആരംഭിക്കും. തൈക്കാട്ടുശ്ശേരിയിൽ ആറിടത്താണ്​​ ഓണച്ചന്ത. അരൂക്കുറ്റി, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, പെരുമ്പളം ഗ്രാമപഞ്ചായത്തുകളിൽ ഒാരോന്നും പാണാവള്ളിയിൽ രണ്ട് സ്​​റ്റാളുമാണ്​ ഉണ്ടാകുക. 30വരെ പ്രവർത്തിക്കും. കര്‍ഷകര്‍ക്ക് വിപണി വിലയെക്കാള്‍ പത്ത് ശതമാനം തുക അധികം നല്‍കിയാണ് പച്ചക്കറികള്‍ ശേഖരിക്കുന്നത്. പൊതുജനങ്ങൾക്ക് 30 ശതമാനം വിലക്കുറവില്‍ പച്ചക്കറികൾ വാങ്ങാനാകും. കര്‍ഷകരില്‍നിന്ന്​ പരമാവധി പച്ചക്കറികള്‍ ശേഖരിച്ചിട്ടുണ്ട്. തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന ഇനങ്ങളാണ് കൂടുതൽ വിപണിയിലേക്ക് എത്തിക്കുന്നതെന്ന് കൃഷി അസി. ഡയറക്ടർ ടി.ബി. സിറാജുദ്ദീൻ അറിയിച്ചു. പട്ടണക്കാട് ബ്ലോക്ക് പരിധിയിൽ ആറു ഗ്രാമപഞ്ചായത്തിലായി ഒമ്പത്​ ചന്തകൾ പ്രവർത്തിക്കും. കുത്തിയതോട്​, എഴുപുന്ന, പട്ടണക്കാട്​ രണ്ടുവീതം, അരൂർ, തുറവൂർ, വയലാർ ഓരോന്ന്​ എന്നിങ്ങ​െനയാണ്​ ഓണച്ചന്തകള്‍ തയാറാകുന്നത്. ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോടംതുരുത്ത് ഗ്രാമപഞ്ചായത്തിൽ ഓണച്ചന്തയില്ല. ബ്ലോക്കിനു കീഴില്‍ ലഭിക്കാത്ത പച്ചക്കറി ഇനങ്ങള്‍ ഹോര്‍ട്ടികോര്‍പ് സഹായത്തോടെ എത്തിക്കുന്നുണ്ടെന്ന് കൃഷി അസി. ഡയറക്ടര്‍ റെയ്‌ച്ചൽ സോഫിയ അലക്സാണ്ടർ പറഞ്ഞു. ഉച്ചക്ക് രണ്ടിന്​ ചമ്പക്കുളം ബ്ലോക്കു‌തല ഉദ്ഘാടനം പ്രസിഡൻറ്​ ബിജു പാലത്തിങ്കൽ നിർവഹിക്കും. തലവടി, നെടുമുടി, എടത്വ, കൈനകരി എന്നിവടങ്ങളിൽ ഓരോ ചന്തയും ചമ്പക്കുളത്ത് കൃഷിഭവനിലും മങ്കൊമ്പ് ജങ്​ഷനിലുമാണ് ഒന്ന് വീതം ചന്തയുമാണ്​ ഒരുക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story