Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഓണക്കാലത്ത്​ പ്രത്യേക...

ഓണക്കാലത്ത്​ പ്രത്യേക നിയന്ത്രണങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

text_fields
bookmark_border
കടകളില്‍ സമൂഹ അകലം നിര്‍ബന്ധം കടയുടെ വലുപ്പം അനുസരിച്ച് ആളുകളുടെ എണ്ണം ക്രമീകരിച്ച് പ്രവേശിപ്പിക്കാം കവാടങ്ങളിൽ ക്യു.ആർ കോഡ് സംവിധാനം സ്ഥാപിക്കണം തുണിക്കടകളില്‍ ട്രയല്‍ റൂം അനുവദിക്കരുത് ആലപ്പുഴ: ജില്ലയിലെ കോവിഡ് വ്യാപനം ക്രമാതീതമായി വർധിക്കുന്ന പശ്ചാത്തലത്തിൽ രോഗവ്യാപന നിയന്ത്രണങ്ങൾ ശക്തമാക്കാനും ഓണക്കാലത്തോടനുബന്ധിച്ച് ചെറുതും വലുതുമായ കടകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക മാര്‍ഗനിർദേശവുമായി ജില്ല ദുരന്ത നിവാരണ അതോറിറ്റി. പൊതുജനങ്ങൾക്കുണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ പരമാവധി ലഘൂകരിച്ച്​ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്​ടര്‍ എ. അലക്സാണ്ടര്‍ ഉത്തരവിറക്കി. ഈ ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്ഥാപനങ്ങൾക്കുള്ളിലും പരിസരങ്ങളിലും സമൂഹ അകലം (ആറടി) പാലിച്ച് ജനങ്ങളെ പ്രവേശിപ്പിക്കണം. ആളുകൾ കൂട്ടംകൂടുന്നില്ലായെന്നും മാസ്ക് ഉൾപ്പെടെയുള്ള സുരക്ഷ സാമഗ്രികൾ ധരിച്ചിട്ടുണ്ടെന്നും ഉറപ്പുവരത്തണം. പ്രവേശന കവാടങ്ങളിൽ ക്യു.ആർ കോഡ് സംവിധാനം സ്ഥാപിച്ചിക്കണം. ക്യു.ആർ സ്കാനിങ്​ സംവിധാനമില്ലാത്ത ഉപഭോക്താക്കൾ എത്തുന്ന പക്ഷം വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രത്യേക രജിസ്​റ്റർ സൂക്ഷിക്കണം. 10 വയസ്സിന്​ താഴെയുള്ളവരും 60ന്​ മുകളിലുള്ളവരും യാതൊരു കാരണവശാലും സ്ഥാപനങ്ങളിൽ എത്തുന്നി​െല്ലന്ന് ഉറപ്പുവരുത്തണം. അഞ്ച് ജീവനക്കാരിൽ കൂടുതലുള്ള എല്ലാ സ്ഥാപനങ്ങളിലും തെർമൽ സ്കാനിങ്​ സംവിധാനം നിർബന്ധമാണ്​. പ്രസ്തുത സ്ഥാപനങ്ങളിൽ എയർ കണ്ടീഷണർ ഒഴിവാക്കണം. വസ്ത്രസ്ഥാപനങ്ങളിൽ ട്രയൽ റൂം ഉപയോഗിക്കരുത്​. ഓണാഘോഷ പരിപാടികൾ പരമാവധി ലളിതമായും സമൂഹ അകലം പാലിച്ചും കോവിഡ് മാനദണ്ഡങ്ങൾ പ്രകാരവും മാത്രമേ നടത്താവൂ. പൂക്കളങ്ങൾക്കായി പ്രാദേശികമായി ലഭ്യമാകുന്ന പൂക്കളുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണമെന്നും കലക്​ടര്‍ ഉത്തരവില്‍ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story