Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസൗജന്യ ഭക്ഷണക്കിറ്റ്;...

സൗജന്യ ഭക്ഷണക്കിറ്റ്; അനാഥമന്ദിരങ്ങളെ ഒഴിവാക്കിയതായി ആക്ഷേപം

text_fields
bookmark_border
അമ്പലപ്പുഴ: വിശേഷ ദിവസങ്ങളിലെ സൗജന്യ ഭക്ഷണക്കിറ്റ് ഗുണഭോക്താക്കളിൽനിന്ന്​ അഗതി-അനാഥ മന്ദിരങ്ങളെ ഒഴിവാക്കിയതായി ആക്ഷേപം. കോവിഡ്​ വ്യാപനത്തിനുശേഷം വിഷു, ഈസ്​റ്റർ പ്രമാണിച്ച് വിതരണം ചെയ്​ത ഭക്ഷണക്കിറ്റ് ഇവർക്കും ലഭിച്ചിരുന്നു. സാമൂഹികനീതിവകുപ്പ് നൽകുന്ന ലിസ്​റ്റ് പ്രകാരം ഓരോ അഗതി, അനാഥ മന്ദിരത്തിലെയും നാല് അന്തേവാസികൾക്ക് ഒരു കിറ്റ് എന്ന പ്രകാരമാണ് ലഭിച്ചത്. ഭക്ഷ്യ സിവിൽ സപ്ലൈസി​ൻെറ കൗണ്ടറുകൾ മുഖേനയാണ് ഇത് ലഭിച്ചിരുന്നത്. എന്നാൽ, ഓണക്കിറ്റിൽ അഗതി-അനാഥ മന്ദിരങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. ജില്ലയിൽ മാത്രം ഇത്തരം എഴുപതോളം സ്ഥാപനങ്ങളുണ്ട്​. ഇതിൽ 1200 അന്തേവാസികളാണ് കഴിയുന്നത്. പലരുടെയും സഹായത്താലാണ് അഗതി, അനാഥ മന്ദിരങ്ങൾ പ്രവർത്തിച്ചുവരുന്നത്. എന്നാൽ, കോവിഡ്​ വ്യാപനത്തിനുശേഷം ഇത്തരം സഹായങ്ങളും നിലച്ചതോടെ പല സ്ഥാപനങ്ങളും പട്ടിണിയുടെ വക്കിലാണ്. ഓണക്കിറ്റ് അഗതി-അനാഥ മന്ദിരങ്ങൾക്കും നൽകണമെന്നാവശ്യപ്പെട്ട് പുന്നപ്ര ശാന്തിഭവൻ സർവോദയ മാനേജിങ് ട്രസ്​റ്റി ബ്രദർ മാത്യു ആൽബിൻ മന്ത്രി ജി. സുധാകരനും ഭക്ഷ്യമന്ത്രി പി. തിലോത്തമനും നിവേദനം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story