Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightനഗരപരിധിയിൽ 20 വരെ...

നഗരപരിധിയിൽ 20 വരെ വെള്ളക്കരം ഓൺലൈൻ വഴി മാത്രം

text_fields
bookmark_border
തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ തിരുവനന്തപുരം നഗരസഭ പരിധിയിലുള്ള വിവിധ ഓഫിസുകളിൽ നേരിട്ടുള്ള എല്ലാ ഉപഭോക്​തൃസേവനങ്ങളും ഇന്നു മുതൽ 20 വരെ നിർത്തി​െവച്ചതായി നോർത്ത്, സൗത്ത് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർമാർ അറിയിച്ചു. ഉപഭോക്താക്കൾ epay.kwa.kerala.gov.in എന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗപ്പെടുത്തി വെള്ളക്കരം അടയ്ക്കണം. ഓൺലൈൻ പണമിടപാടുകളിലെ സംശയങ്ങൾക്ക്​ 8547638282, 8547001220 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ................................................ വാട്ടർ അതോറിറ്റി മീറ്റർ റീഡിങ് വാട്സ്​ആപ് ചെയ്യാം തിരുവനന്തപുരം: നഗരത്തിലെ കണ്ടെയ്ൻമൻെറ്​ മേഖലകളിൽ നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ മീറ്റർ റീഡിങ് താൽക്കാലികമായി നിർത്തി ​െവക്കുന്നതായി വാട്ടർ അതോറിറ്റി അറിയിച്ചു. കണ്ടെയ്ൻമൻെറ്​ മേഖലയിൽ​െപടുന്ന ഉപഭോക്താക്കൾ തങ്ങളുടെ മീറ്റർ റീഡിങ് എടുക്കപ്പെടേണ്ട തീയതി ​െവച്ച്, മീറ്ററിന് അഭിമുഖമായി നിന്ന് റീഡിങ് വ്യക്തമായി കാണക്കത്തക്ക രീതിയിൽ കൺസ്യൂമർ നമ്പർ സഹിതം ഫോട്ടോ എടുത്ത് ബന്ധപ്പെട്ട റവന്യൂ അസിസ്​റ്റൻറ്​ എൻജിനീയറുടെ മൊബൈൽ നമ്പറിൽ വാട്സ്​ആപ് അയക്കാം. പാളയം- 8289940550, പാറ്റൂർ -8547638178, കവടിയാർ- 8547605751, പേരൂർക്കട 8547638339, പോങ്ങുംമൂട് 8547605754, തിരുമല 8547638190, കരമന 8281597996, കുര്യാത്തി 8547638195, തിരുവല്ലം 9495594342 കൂടാതെ ഈ നമ്പറുകളിലേക്ക് കൺസ്യൂമർ നമ്പറുമായി ബന്ധപ്പെട്ട രജിസ്​ട്രേഡ്​ മൊബൈൽ നമ്പറിൽ നിന്നും എസ്.എം.എസും ചെയ്യാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story