Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightലോക്ഡൗൺ ലംഘനം; 16...

ലോക്ഡൗൺ ലംഘനം; 16 വ്യാപാരസ്ഥാപന ഉടമകളുൾപ്പെടെ 257 കേസുകൾ

text_fields
bookmark_border
കൊല്ലം: സിറ്റിയിലെ വിവിധ പൊലീസ്​ സ്​റ്റേഷൻ പരിധികളിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ​േകാവിഡ് േപ്രാട്ടോക്കോൾ ലംഘിച്ചതിന് 257 പേർക്കെതിരെ 202 കേസുകൾ രജിസ്​റ്റർ ചെയ്തു. പൊതുസ്​ഥലങ്ങളിൽ മാസ്​ക് ധരിക്കണമെന്ന സർക്കാർ നിർദേശം അവഗണിച്ചതിന് 478 പേർക്കെതി​െരയും പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ്​ പ്രകാരം നടപടി സ്വീകരിച്ചു. നിബന്ധനകൾ ലംഘിച്ചതിന് 66 വാഹനങ്ങൾ പിടിച്ചെടുത്തു. സാമൂഹികഅകലം പാലിക്കാതെയും ശുചീകരണസംവിധാനങ്ങൾ ഒരുക്കാതെയും വ്യാപാരസ്ഥാപനങ്ങൾ സർക്കാർ നിർദേശം ലംഘിച്ച് പ്രവർത്തിപ്പിച്ചതിന് പള്ളിത്തോട്ടം, ഇരവിപുരം, പരവൂർ, കണ്ണനല്ലൂർ, ഓച്ചിറ പൊലീസ്​ സ്​റ്റേഷൻ പരിധികളിലായി 16 കടയുടമകൾക്കെതിരെ കേസെടുത്തു. ക്വാറൻറീൻ ലംഘനം; രണ്ടുപേർക്കെതിരെ കേസ്​ കൊല്ലം: ക്വാറൻറീൻ ലംഘനത്തിന് മുമ്പും നടപടി നേരിട്ട പരവൂർ സ്വദേശിയുൾപ്പെടെ രണ്ടുപേർക്കെതിരെ ക്വാറൻറീൻ ലംഘനത്തിന് കേസ്​. അബൂദബിയിൽനിന്ന് ഇൗമാസം ഒന്നിന്​ നാട്ടിലെത്തി വീട്ടിൽ ക്വാറൻറീനിൽ കഴിയവെ ലംഘിച്ച് പുറത്തിറങ്ങി കറങ്ങി നടന്ന പരവൂർ കുറുമണ്ടൽ ചേരിയിൽ സ്വദേശിയായ 38 കാരനെതിരെ അന്ന് പരവൂർ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്തിരുന്നു. എന്നാൽ, ഇയാൾ വീണ്ടും ക്വാറൻറീൻ ലംഘിച്ച് വീട്ടിൽനിന്ന്​ പുറത്തിറങ്ങി പൊതുസ്ഥലങ്ങളിൽ സഞ്ചരിച്ചതിനെത്തുടർന്ന് വീണ്ടും കേസ്​ രജിസ്​റ്റർ ചെയ്യുകയും ആംബുലൻസിൽ ചാത്തന്നൂരിലുള്ള റോയൽ ഹോസ്​പിറ്റലിൽ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കണ്ണനല്ലൂർ പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ നെടുമ്പന വേപ്പിൻമുക്ക് സ്വദേശിയായ 44കാരനാണ് കേസെടുത്ത മറ്റൊരാൾ. കണ്ണൂരിൽനിന്ന്​ എത്തുകയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഹോം ക്വാറൻറീനിൽ കഴിയുകയുമായിരുന്നു. ക്വാറൻറീൻ ലംഘിച്ച് പുറത്ത് പോകുകയും മദ്യപിച്ച് ബഹളമുണ്ടാക്കി വീട്ടുകാരെ വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്തതിനെത്തുടർന്ന് വീട്ടുകാരുടെ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story