Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightതാന്നി മദർതെരേസ...

താന്നി മദർതെരേസ കോളനിയിലെ വീടുകൾ ഇടിഞ്ഞുവീഴാറായ നിലയിൽ

text_fields
bookmark_border
(ചിത്രം) ഇരവിപുരം: താന്നി മദർതെരേസ കോളനിയിലെ വീടുകൾ നിലംപൊത്താറായ നിലയിൽ. നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ്​ ഇടിഞ്ഞുവീഴാറായ വീടുകളിൽ താമസിക്കുന്നത്​. സീലിങ് പാളികൾ അടർന്നു വീണ് വീട്ടുകാർക്ക് പരിക്കേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മഴ പെയ്താൽ ചോർന്ന്​ വീടിനകത്ത് വെള്ളം നിറയും. ഇപ്പോൾ വീടിന്​ മുകൾ വശം മുഴുവൻ പ്ലാസ്​റ്റിക് ഷീറ്റുകൾ കൊണ്ട്​ മൂടിക്കെട്ടിയാണ്​ പലരും താമസിക്കുന്നത്​. വർഷങ്ങൾക്ക്​ മുമ്പ്​ രണ്ടു സൻെറ് ഭൂമിയിലാണ് രണ്ടുമുറികളുള്ള ടെറസ് വീടുകൾ നിർമിച്ചുനൽകിയത്. കായലിനും കടലിനും മധ്യേ സ്ഥിതി ചെയ്യുന്ന വീടുകൾ ഉപ്പുകാറ്റിനെ പ്രതിരോധിക്കാൻ കഴിയുന്ന രീതിയിലല്ല നിർമിച്ചത്. വീടുകൾ നിലംപൊത്തി അപകടങ്ങൾ ഉണ്ടാവുന്നതിന്​ മുമ്പ്​ അധികൃതർ ഇടപെട്ട്​ പരിഹാരം കാണണമെന്ന്​ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് പ്രസിഡൻറ് റാഫേൽ കുര്യൻ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ ദിനാഘോഷം കൊല്ലം: ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് ജീവനക്കാർ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ബയോളജിസ്​റ്റ്​ സജു തേർഡ് ദേശീയ പതാക ഉയർത്തി. ഫൈലേറിയ ഇൻസ്‌പെക്ടർ പി.ആർ. ബാലഗോപാൽ, കെ. ബാബുരാജ്, ശ്രീജിത്ത്, ഫീൽഡ് അസിസ്​റ്റൻറുമാരായ ബി. പ്രശോഭ ദാസ്‌, വിജയൻ, രഘുനാഥൻ, ഹുസൈൻ, ബിജുകുമാർ, സാജിദ് എന്നിവർ നേതൃത്വം നൽകി. സ്വാതന്ത്ര്യദിനാഘോഷം ചവറ: യൂത്ത് ലീഗ് പന്മന പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ജില്ല സെക്രട്ടറി ഹിഷാം സംസം പതാക ഉയർത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് നിസാം കരളിൽ അധ്യക്ഷത വഹിച്ചു. വൈറ്റ് ഗാർഡ് മണ്ഡലം ക്യാപ്റ്റൻ ബി. ഷമീർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കരുനാഗപ്പള്ളി: കോഴിക്കോട് സൈക്കിൾ ഗ്രാമത്തിൻെറ സ്വാതന്ത്ര്യദിനാഘോഷത്തിന്​ രക്ഷാധികാരി മുനമ്പത്ത് ഷിഹാബ് പതാക ഉയർത്തി. ഹാരിസ് മൗലവി സന്ദേശം നൽകി. രാമന്‍കുളങ്ങര: മമതനഗറും മഹാത്മ ലൈബ്രറിയും ചേർന്ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നഗര്‍ പ്രസിഡൻറ് എസ്. സുരേഷ്കുമാര്‍ പതാക ഉയര്‍ത്തി. സെക്രട്ടറി വാര്യത്ത് മോഹന്‍കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story