Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightആര്യങ്കാവിൽ...

ആര്യങ്കാവിൽ മയക്കുഗുളികകൾ പിടികൂടി

text_fields
bookmark_border
(ചിത്രം) പുനലൂർ: തമിഴ്നാട്ടിൽനിന്ന് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 864 മ‍യക്കുഗുളികകൾ ആര്യങ്കാവ് എക്സൈസ് ചെക്പോസ്​റ്റിൽ പിടികൂടി. വേദന സംഹാരി ഗുളികകളാണ്​ പിടികൂടിയത്. വാഴക്കുല കയറ്റി വാളകത്തേക്ക് വന്ന ലോറിയിൽ ഡ്രൈവറുടെ കാബിനിൽ നിന്നാണ് ഗുളിക കണ്ടെടുത്തത്. ചെങ്കോട്ട പെട്രോൾ ബങ്കിന് സമീപത്ത് ലോറി നിർത്തിയപ്പോൾ രണ്ട് യുവാക്കൾ ഏൽപിച്ച പൊതി ലോറി ഉടമ അറിയിച്ചതനുസരിച്ച് വാങ്ങിയതാ​െണന്ന് ഡ്രൈവർ തൃഞ്ചെന്തൂർ സ്വദേശി ശെന്തിൽ മുരുകൻ പറഞ്ഞു. പിടിച്ചെടുത്ത ഗുളികയും ലോറിയും അഞ്ചൽ എക്​െസെസിന് കൈമാറി. 'പെൻഷൻ വർധിപ്പിക്കണം' പുനലൂർ: അർബുദ രോഗികൾക്കുള്ള പെൻഷൻ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എമാർക്ക് ഇ-മെയിൽ സന്ദേശം അയച്ചു. മറ്റു ക്ഷേമ പെൻഷനുകൾ 1300 രൂപ നൽകുമ്പോൾ അർബുദ രോഗികൾക്ക് ആയിരം രൂപയാണുള്ളത്. കാമ്പയിൻ ഉദ്ഘാടനം സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ നിർവഹിച്ചു. വൈസ് പ്രസിഡൻറ്​ പി.ജി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് മിർസാദ്, രാജേന്ദ്രൻ നായർ, ചാക്കോ, മണികണ്ഠൻ, സുബീഷ് എന്നിവർ സംസാരിച്ചു. എം.ബി.ബി.എസ് ജയിച്ച ജീവനം അംഗം മഹേഷിനെ ആദരിച്ചു. ഓൺലൈൻ പഠന സൗകര്യമൊരുക്കി പുനലൂർ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത പിറവന്തൂർ ചീവോട്, ചെമ്മന്തൂർ ഭാഗത്തുള്ള വിദ്യാർഥികൾക്ക്​ പുനലൂർ ജനമൈത്രി പൊലീസ്​ ടി.വിയും സ്മാർട്ട്‌ ഫോണും നൽകി. പുനലൂർ ഡിവൈ.എസ്.പി എസ്. അനിൽദാസ് വിതരണം നിർവഹിച്ചു. പി. അനിൽകുമാർ നേതൃത്വം നൽകി. എൻ. ജനാർദനൻ, വി. വിഷ്ണുദേവ്, ബിജുകുമാർ എന്നിവർ സംസാരിച്ചു. സ്മൃതിമണ്ഡപങ്ങള്‍ ശുചീകരിച്ചു കുന്നിക്കോട്: തലവൂര്‍ സൈനിക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സ്മൃതി മണ്ഡപങ്ങള്‍ ശുചീകരിച്ചു. ആവണീശ്വരം കാര്‍ഗില്‍ സജീവ് ഗോപാലപിള്ളയുടെയും തലവൂര്‍ വടകോട് മോനച്ച​ൻെറയും സ്മൃതി മണ്ഡപങ്ങളാണ് ശുചീകരിച്ചത്. നൂറിലധികം സൈനികരെയും പൂര്‍വ സൈനികരെയും ഉള്‍പ്പെടുത്തി രൂപവത്​കരിച്ച സംഘടനയാണ് തലവൂര്‍ സൈനിക കൂട്ടായ്മ. സ്വാതന്ത്ര്യ ദിനാചരണത്തി​ൻെറ ഭാഗമായി സ്മൃതിമണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story