Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightവധശ്രമക്കേസ് പ്രതികൾ...

വധശ്രമക്കേസ് പ്രതികൾ അറസ്​റ്റിൽ

text_fields
bookmark_border
(ചിത്രം) കിളികൊല്ലൂർ: വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളെ കിളികൊല്ലൂർ പൊലീസ് അറസ്​റ്റ് ചെയ്തു. കിളികൊല്ലൂർ ഒരുമ നഗർ സ്വദേശി നിഷാദ് മൻസിലിൽ നിയാസ്, ഇരവിപുരം താഴത്തുചേരിയിൽ മിറാഷി മൻസിലിൽ മിറാസ് ​എന്നിവരാണ് അറസ്​റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച ഷാപ്പുമുക്ക് പെേട്രാൾ പമ്പിനു സമീപം സുഹൃത്തിനെ കാത്തുനിന്ന അനുരാജിനെ ഓട്ടോറിക്ഷയിലെത്തിയ പ്രതികൾ ആക്രമിച്ച് മൊബൈൽ ഫോണും സ്വർണമാലയും 2000 രൂപയും തട്ടിപ്പറിച്ച് കടക്കാൻ ശ്രമിക്കവെയാണ് പിടിയിലായത്. ഇൻസ്​പെക്ടർ വി.വി. അനിൽക​ുമാറിൻെറ നേതൃത്വത്തിൽ എസ്.ഐമാരായ ബി. അരുൺഷ, യു. നാസർ, എ.എസ്.ഐ ജയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു. തൃക്കടവൂരിൽ പരിധിയിൽ 10 പേർക്ക് കോവിഡ് കൊല്ലം: കുരീപ്പുഴ, നീരാവിൽ, മതിലിൽ ഭാഗങ്ങളിൽ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മുൻകരുതലുമായി ആരോഗ്യ വകുപ്പ്. കുരീപ്പുഴ വാഴങ്ങൽ മുക്ക്, ആരോഗ്യ കേന്ദ്രത്തിനു സമീപത്തുള്ളവർക്കും മുരുന്തൽ, മതിലിൽ, നീരാവിൽ, അരീക്കകുഴി പ്രദേശങ്ങളിലുള്ളവർക്കുമാണ് രോഗം. സമ്പർക്കം വഴിയാണ് രോഗബാധ. കോവിഡ് സ്ഥിരീകരിച്ച പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിൻെറയും വളൻറിയർമാരുടെയും നേതൃത്വത്തിൽ അണുനശീകരണം നടത്തി. ഈ പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമൻെറ് സോണാക്കി. കുരീപ്പുഴ വാഴങ്ങൽ മുക്കിലേക്കും ആരോഗ്യ കേന്ദ്രത്തിലേക്കുമുള്ള റോഡുകൾ അടച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story