Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightഓടനാവട്ടം വില്ലേജ്...

ഓടനാവട്ടം വില്ലേജ് ഓഫിസിന് സമീപം മാലിന്യം തള്ളൽ

text_fields
bookmark_border
(ചിത്രം) ഓയൂർ: ഓടനാവട്ടം വില്ലേജ് ഓഫിസിന് സമീപം മാലിന്യം തള്ളുന്നത്​ പതിവാകുന്നു. ഓഫിസിലും എതിരംകോട്ട് കാവിന് സമീപത്തുമാണ് മാലിന്യം തള്ളുന്നത്. പ്ലാസ്​റ്റിക് മാലിന്യം ചാക്കിൽ കെട്ടി നടുറോഡിൽവരെ നിക്ഷേപിക്കുന്നു. കടകളിലും സർക്കാർ സ്ഥാപനങ്ങളിലും പോകുന്നവർ മൂക്കുപൊത്തിവേണം നടക്കാൻ. ഓടനാവട്ടം ജങ്ഷന് അര കിലോമീറ്റർ ചുറ്റളവിലാണിത്. പൂയപ്പള്ളി പൊലീസ് മേഖലയിൽ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സമ്പർക്കവ്യാപനമില്ല; ആശങ്ക വേണ്ട ഓയൂർ: കളപ്പില, മാരൂർ വാർഡുകളിൽ നിലവിൽ സമ്പർക്കവ്യാപനമില്ലെന്നും ആശങ്ക വേണ്ടെന്നും പൊലീസ്. ചൊവ്വാഴ്ചയാണ് രണ്ടുപേർക്ക് ഉറവിടം അറിയാത്ത കോവിഡ് പോസിറ്റിവ് കേസുകൾ റിപ്പോർട്ട്​ ചെയ്​തത്. മാരൂർ സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ സമ്പർക്കപട്ടിക വിപുലമായിരുന്നു. ഇയാൾ അടുത്ത് ഇടപഴകിയവരുടെ ആദ്യഘട്ട സമ്പർക്കപട്ടികയിലെ ​േകാവിഡ് ടെസ്​റ്റുകൾ എല്ലാം നെഗറ്റിവാണ്. പൂയപ്പള്ളി പൊലീസ് വാർഡിലെ ഇടവഴികൾ അടച്ചിരിക്കുകയാണ്. കളിപ്പില വാർഡിൽ സ്ത്രീക്കാണ് കോവിഡ് സ്​ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിൽ വന്നവരുടെ സ്രവപരിശോധന നടന്നുവരുകയാണ്. ഈ വാർഡും പൊലീസി​ൻെറ കർശനനിയന്ത്രണത്തിലാണ്. മേഖലയിലുള്ളവർ അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story