Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightവീട്ടിൽ ക്വാറൻറീൻ...

വീട്ടിൽ ക്വാറൻറീൻ സൗകര്യമില്ല വിമാനത്താവളത്തിലെത്തിയ യുവതിക്ക്​ ഒടുവിൽ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ

text_fields
bookmark_border
നെടുമങ്ങാട്: ഖത്തറിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിലെത്തി വീട്ടിൽ ക്വാറൻറീൻ സൗകര്യമില്ലാതെ വിഷമിച്ച ആനാട് വഞ്ചുവം സ്വദേശി താജുനിസക്ക്​ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ സൗകര്യമൊരുക്കി. ഞായറാഴ്​ച പുലർച്ച എയർപോര്‍ട്ടിൽ കുടുങ്ങിയ ഇവരെ പഞ്ചായത്ത് പ്രസിഡൻറ്​ ആനാട് സുരേഷ് നെടുമങ്ങാട് തഹസിൽദാർ എം.കെ.അനിൽകുമാറിനെ ബന്ധപ്പെട്ടാണ്​ വെള്ളനാട്ടെ ക്വാറൻറീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ഖത്തറിൽ നിന്നും ശനിയാഴ്ച വൈകീട്ട് ആറേമുക്കാലോടെ തിരുവനന്തപുരം എയർപോര്‍ട്ടിലെത്തിയ താജുനിസക്ക്​ പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങാനായത് ഞായറാഴ്​ച പുലർച്ച മൂന്നരയോടെയാണ്​. വീട്ടിൽ ക്വാറൻറീൻ സൗകര്യം ഇല്ലാത്തതുകൊണ്ട് എയർപോര്‍ട്ടിലെ ഹെൽപ് ​െഡസ്ക്കുമായി ബന്ധപ്പെട്ടപ്പോൾ സർക്കാർ ക്വാറൻറീൻ ലഭ്യമല്ലെന്ന്​ അറിയിച്ചു. ഇവിടെ നിൽക്കാൻ കഴില്ലെന്നു പറഞ്ഞ് എയർപോര്‍ട്ട് അധികൃതര്‍ ഒരു ബസിൽ ഇവരെ പുറത്തേക്ക്​ കൊണ്ടുവിട്ടു. ഫോണില്ലാത്തതിനാൽ മറ്റൊരാളി​ൻെറ ഫോണിൽ നിന്നും പോത്തൻകോട്ടെ ബന്ധുവിനെ വിവരമറിയിക്കുകയും ചെയ്തു. പോത്തൻകോട്ടെ കുടുംബവീട്ടിൽ ഭർത്താവി​ൻെറ അനുജനും മൂന്നര വയസ്സുള്ള ഒരു കുട്ടിയും അടക്കം ഒമ്പത് പേരാണ് കഴിയുന്നത്. ഇൗ വീട്ടിൽ ക്വാറൻറീനിൽ കഴിയാൻ പ്രത്യേകം സൗകര്യവുമില്ല. ക്വാറൻറീൻ സൗകര്യമില്ലാത്തതിനാൽ താൻ വഞ്ചുവത്തെ ബന്ധുവീട്ടിലേക്ക് പോകുകയാണെന്നും അറിയിച്ചു. നെടുമങ്ങാട് കരുപ്പൂരിലേക്ക് വരുന്ന മറ്റൊരാളുമായി ചേർന്ന് ടാക്സി വിളിച്ചാണ്​ പോയത്​. പി.പി.ഇ കിറ്റ് വേഷത്തോടെയാണ്​ വഞ്ചുവത്തെ ബന്ധുവീട്ടിലേക്ക് പുലർച്ച എത്തിയത്. ഇൗ വീട്ടിലും പ്രത്യേകം ക്വാറൻറീനിൽ കഴിയാനുള്ള സൗകര്യമില്ലാത്തതിനാൽ വെള്ളനാട്ടെ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. മൂന്ന് മാസം മുമ്പാണ്​ ഖത്തറിൽ വീട്ടുജോലിക്ക്​ പോയത്. അവിടെ ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പ്​ തന്നെ ലോക്​ഡൗൺ നിലവിൽ വന്നു. ഖത്തറില്‍ ചെറിയ ജോലിയുള്ള ഭർത്താവ് ഇവരെ തിരികെ നാട്ടിലേക്ക് ശനിയാഴ്ചത്തെ ഫ്ലൈറ്റിൽ ഒറ്റക്ക്​ വിടുകയായിരുന്നു. ഒറ്റക്ക്​ എയർപോര്‍ട്ടിൽ വന്നിറങ്ങിയ സ്ത്രീയോടുള്ള അധികൃതരുടെ മനുഷ്യത്വരഹിതമായ സമീപനം വേദനാജനകമാണെന്നും ഇതേക്കുറിച്ച് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന്​ അന്വേഷണം വേണമെന്നും ബന്ധു ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story