Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightഉറവിടമറിയാത്ത...

ഉറവിടമറിയാത്ത രോഗികളുടെ വർധന: നഗരം അഗ്​നിപർവതത്തിനു മുകളിൽ, പൊട്ടിത്തെറിക്കാം ^മന്ത്രി കടകംപള്ളി

text_fields
bookmark_border
ഉറവിടമറിയാത്ത രോഗികളുടെ വർധന: നഗരം അഗ്​നിപർവതത്തിനു മുകളിൽ, പൊട്ടിത്തെറിക്കാം -മന്ത്രി കടകംപള്ളി നഗരത്തിൽ ആളുകൾ കൂടുതലായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം ആഗസ്​റ്റിൽ കൂടുതൽ രോഗം റിപ്പോർട്ട് ചെയ്യാൻ സാധ്യത തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് തലസ്ഥാന നഗരം അഗ്​നിപർവതത്തിന് മുകളിലാണെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്ന സ്ഥിതിയാണ്​. സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്നും അങ്ങനെ സംഭവിച്ചാൽ ആദ്യം പറയുന്നത് സർക്കാറായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയിൽ ട്രിപ്​ൾ ലോക് ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ല, എങ്കിലും സ്ഥിതി സങ്കീർണമാണ്. കൂടുതൽ കർശന നടപടി സ്വീകരിച്ചേ മതിയാകൂ. കുമരിച്ചന്തയിൽ മത്സ്യ വിൽപനക്കാരൻ തുടർച്ചയായി കന്യാകുമാരിയിൽ പോയത് ഗൗരവകരമാണ്. പൂന്തുറയിൽ വ്യാപക പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. ഓൺലൈൻ ഭക്ഷണ വിതരണക്കാര​ൻെറ രോഗ സ്ഥിരീകരണം ആശങ്ക വർധിപ്പിക്കുന്നു. ഭക്ഷണ വിതരണക്കാർക്ക്​ പരിശോധന നടത്തും. ടീമുകളായാണ് ഇവർ സഞ്ചരിക്കുക. ഇത് ഒഴിവാക്കാൻ കർശന നിയന്ത്രണം ഏർപ്പെടുത്തും. മാനദണ്ഡങ്ങൾ പാലിച്ച് മാത്രം ഭക്ഷണ വിതരണം ചെയ്യാൻ അനുമതി നൽകും. നഗരത്തിൽ ആളുകൾ കൂടുതലായി പുറത്തിറങ്ങുന്നുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ്. ആഗസ്​റ്റിൽ കൂടുതൽ രോഗം റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story