Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightആവശ്യമറിയിച്ച്...

ആവശ്യമറിയിച്ച് എസ്.എഫ്.ഐ മുൻ നേതാവ്; ടി.വി എത്തിച്ച് കെ.എസ്.യു

text_fields
bookmark_border
കൊല്ലം: 'പാവപ്പെട്ട വീട്ടിലേക്ക് ഒരു ടി.വി വേണം' വ്യാഴാഴ്ച വൈകീട്ട് എസ്.എഫ്.ഐ മുൻ നേതാവ് വാട്സ്​ആപ്പിൽ ഇട്ട സ്​റ്റാറ്റസ് കണ്ട് ടി.വി എത്തിച്ചത് കെ.എസ്.യു. കേരള സർവകലാശാല മുൻ സെനറ്റ് അംഗം കൂടിയായ ജിദ്ദു കെ. മധുവാണ് നിർധന കുടുംബത്തിലെ വിദ്യാർഥിക്ക് ടി.വി ആവശ്യമാണെന്ന് സ്​റ്റാറ്റസ് ഇട്ടത്. ഇതുകണ്ട കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ്​ കൗശിക് എം. ദാസ് ടി.വി എത്തിക്കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. അഞ്ചാലുംമൂട് തൃക്കരുവ സ്വദേശിയായ ആറാം ക്ലാസ് വിദ്യാർഥിനി നന്ദനക്കാണ് ഞായറാഴ്ച കെ.എസ്.യു കൊല്ലം ബ്ലോക്ക് പ്രസിഡൻറ്​ ബിച്ചു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം എന്നിവരുടെ നേതൃത്വത്തിൽ ടി.വി എത്തിച്ചത്. കൗശിക് എം. ദാസ്, ബിച്ചു കൊല്ലം, ശരത് മോഹൻ, അനന്തു ജി.കെ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story