Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2020 8:07 PM GMT Updated On
date_range 3 July 2020 8:07 PM GMTസംയുക്ത ട്രേഡ് യൂനിയൻ സമരം
text_fieldsbookmark_border
കൊല്ലം: രാജ്യവ്യാപകമായി സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ നടന്ന സമരത്തിൻെറ ഭാഗമായി ജില്ലയിൽ 500 കേന്ദ്രങ്ങൾക്ക് മുന്നിൽ സമരം നടത്തി. ചിന്നക്കട ഹെഡ് പോസ്റ്റ് ഒാഫിസിന് മുന്നിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. അയത്തിൽ തങ്കപ്പൻ(െഎ.എൻ.ടി.യു.സി) അധ്യക്ഷത വഹിച്ചു. കലക്ടറേറ്റിന് മുന്നിൽ ജി. ലാലു (എ.ഐടി.യു.സി) ഉദ്ഘാടനം ചെയ്തു. ചവറ കെ.എം.എം.എൽ കമ്പനി പടിക്കൽ സി.െഎ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ടി. മനോഹരൻ, കൊട്ടാരക്കര പുലമൺ ജങ്ഷനിൽ മുരളി മടന്തകോട്, കുന്നിക്കോട് പോസ്റ്റ് ഒാഫിസിന് മുന്നിൽ സി.െഎ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് പി. സജി, പത്തനാപുരത്ത് കാഷ്യു വർക്കേഴ്സ് സൻെറർ സംസ്ഥാന പ്രസിഡൻറ് കെ. രാജഗോപാൽ, കൊട്ടാരക്കര ചന്തമുക്കിൽ എ.എസ്. ഷാജി (എ.ഐ.ടി.യു.സി), പോസ്റ്റ് ഒാഫിസ് ജങ്ഷനിൽ രവീന്ദ്രൻ നായർ, കോടതി ജങ്ഷനിൽ ഷാജി (കെടി.യു.സി.ബി)എന്നിവരും പുത്തൂരിൽ ജെ. രാമാനുജൻ, ചാത്തന്നൂരിൽ എ.ഐ.ടി.യു.സി നേതാവ് എ. അനിരുദ്ധൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story