Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കഴിഞ്ഞ വർഷത്തെ...

'കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി ഫലം ദേശീയ തമാശ', വിവാദ പരാമർശവുമായി വിദ്യാഭ്യാസ മന്ത്രി

text_fields
bookmark_border
v Sivankutty, sslc result
cancel
Listen to this Article

തിരുവനന്തപുരം: ക​ഴിഞ്ഞവർഷത്തെ പൊതുപരീക്ഷ ഫലത്തെ പ്രസംഗത്തിൽ 'ട്രോളി'​ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ദേശീയ അടിസ്ഥാനത്തിൽ വലിയ തമാശയായിരു​െന്നന്നായിരുന്നു മന്ത്രിയുടെ പരാമർശം. കഴിഞ്ഞവർഷം എസ്​.എസ്​.എൽ.സി പരീക്ഷയിൽ 1,25,509 കുട്ടികൾക്കാണ് എ പ്ലസ്​ ലഭിച്ചത്​​. ഇത്തവണ 99 ശതമാനം വിജയമാണെങ്കിൽ പോലും എ പ്ലസിന്‍റെ കാര്യത്തിലൊക്കെ നിലവാരമുള്ള ഫലമായിരുന്നുവെന്നതിൽ തർക്കമില്ല. ഹയർ സെക്കൻഡറി ഫലത്തിനും അതേ നിലവാരമുണ്ടെന്നും മന്ത്രി പറഞ്ഞു.

ഈ വർഷത്തെ എസ്​.എസ്​.എൽ.സി, ഹയർ സെക്കൻഡറി ഫലങ്ങൾ ദേശീയതലത്തിൽതന്നെ അംഗീകാരമുള്ള രീതിയിലാക്കാൻ വിദ്യാഭ്യാസവകുപ്പ്​ ജാഗ്രത പുലർത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്കൂൾവിക്കി അവാർഡ്​ വിതരണ ചടങ്ങിലെ അധ്യക്ഷ പ്രസംഗത്തിനിടെയാണ്​ കഴിഞ്ഞവർഷ​ത്തെ പരീക്ഷഫലത്തിന്‍റെ നിലവാരക്കുറവ്​ പരോക്ഷമായി മന്ത്രി തന്നെ സമ്മതിച്ചത്​. 2021ൽ മന്ത്രിയായി ചുമതലയേറ്റ ശേഷം ശിവൻകുട്ടി നടത്തിയ ആദ്യ എസ്​.എസ്​.എൽ.സി ഫലപ്രഖ്യാപനത്തെയാണ്​ 'ദേശീയ തമാശ'യെന്ന്​ അദ്ദേഹം തന്നെ വിശേഷിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslc resultV Sivankutty
News Summary - 'Last year's SSLC result is a big joke at the national level', Education Minister with a controversial remark
Next Story