കുപ്പു ദേവരാജിന്‍െറ സഹോദരനെ അപമാനിക്കാന്‍ ശ്രമിച്ച അസി. കമീഷണര്‍ക്ക് സ്ഥലം മാറ്റം
text_fieldsകോഴിക്കോട്: പൊലീസ് വെടിവെപ്പില്‍ കൊല്ലപെട്ട മാവോവാദി നേതാവ് കുപ്പു ദേവരാജിന്‍െറ സഹോദരന് ശ്രീധറെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം നേരിടുന്ന സിറ്റി പൊലീസിലെ സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍ എം.പി. പ്രേംദാസിന് സ്ഥലംമാറ്റം. റൂറല്‍ അഡ്മിനിസ്ട്രേഷനിലേക്കാണ് മാറ്റം. കോഴിക്കോട് സിറ്റി സ്പെഷല്‍ ബ്രാഞ്ചില്‍ പ്രേംദാസിനു പകരം നിയമനമുണ്ടായിട്ടില്ല. ഡി.സി.ആര്.ബി അസി. കമീഷണറായ പി. ശശികുമാറിനാണ് അധിക ചുമതല. അസി. കമീഷണര്‍ ശ്രീധറിന്‍െറ കോളറില്‍ പിടിക്കുന്ന പടം മാധ്യമം ഫോട്ടോഗ്രാഫര്‍ പി. അഭിജിത് കാമറയില്‍ പകര്‍ത്തിയത് മാധ്യമം പ്രസിദ്ധീകരിച്ചിരിന്നു.
പ്രേംദാസിനെ സ്ഥലം മാറ്റിയത് നിലവിലെ അന്വേഷണത്തിന്‍െറ ഭാഗമായല്ളെന്നാണ് പൊലീസ് ഭാഷ്യം. കുപ്പു ദേവരാജിന്‍െറ സഹോദനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. 31നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന് ആക്ടിങ് ചെയര്പേഴ്സന് പി. മോഹനദാസ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് സ്ഥലം മാറ്റം. പൊതുപ്രവര്‍ത്തകനായ സി.ടി. മുനീര്‍ നല്കിയ പരാതിയിലാണ് മനുഷ്യാവകാശ കമീഷന് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചത്. സംസ്കാര ചടങ്ങില്‍ മനപ്പൂര്‍വം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. മൃതദേഹത്തിനു മുന്നില്‍ ഉറ്റബന്ധുവിനെ അപമാനിക്കുന്നത് കേരളത്തിന്‍െറ സംസ്കാരത്തിന് യോജിച്ചതല്ളെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.