Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സിയിൽ...

കെ.എസ്​.ആർ.ടി.സിയിൽ ഇനി ഒാരോ എട്ട്​ ബസിനും ഇൻസ്​പെക്​ടർ

text_fields
bookmark_border
കെ.എസ്​.ആർ.ടി.സിയിൽ ഇനി  ഒാരോ എട്ട്​ ബസിനും ഇൻസ്​പെക്​ടർ
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ വ​രു​മാ​ന വ​ർ​ധ​ന​വ്​ ല​ക്ഷ്യ​മി​ട്ട്​ ഒാ​രോ എ​ട്ട്​ ബ​സു ​ക​ൾ​ക്കും ഒ​ാേ​രാ ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ബ​സു​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ല​ല്ല നി​ല​വി​ൽ ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​രെ വി​ന്യ​സി​ച്ചി​രു​ന്ന​ത്. കാ​ര്യ​മാ​യ ആ​സൂ​ത്ര​ണ​മി​ല്ലാ​തെ ഇ​വ​രെ ലൈ ​നി​ൽ പ​രി​ശോ​ധ​ന​ക്ക്​ വി​ന്യ​സി​ക്കു​ക​യാ​യി​രു​ന്നു ചെ​യ്​​തു​പോ​ന്ന​ത്.

അ​തി​നാ​ൽ, ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​രു​ടെ ബാ​ഹു​ല്യ​മു​ണ്ടെ​ങ്കി​ലും പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മാ​യി​രു​ന്നി​ല്ല. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​ർ​ക്ക്​ കൃ​ത്യ​മാ​യ ചു​മ​ത​ല ന​ൽ​കി​യ​ത്. ഇ​തി​ല​ൂ​ടെ ​പ്ര​തി​ദി​നം ഒ​രു കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന വ​ർ​ധ​ന​വാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ലെ പ്ര​തി​ദി​ന വ​രു​മാ​നം 6 മു​ത​ൽ 6.5 കോ​ടി വ​രെ​യാ​ണ്.

ബ​സു​ക​ളു​ടെ റൂ​ട്ട്​ ആ​സൂ​ത്ര​ണം, ജീ​വ​ന​ക്കാ​രു​ടെ വി​ന്യാ​സം, വ​രു​മാ​നം, യാ​ത്ര​ക്കാ​രു​ടെ പ​രാ​തി പ​രി​ഹ​രി​ക്ക​ൽ, അ​റ്റ​കു​റ്റ​പ്പ​ണി, ബ​സു​ക​ളു​ടെ ശു​ചി​ത്വം എ​ന്നി​വ ബ​ന്ധ​പ്പെ​ട്ട ഇ​ൻ​സ്​​പെ​ക്​​ട​റു​ടെ ചു​മ​ത​ല​യി​ലാ​യി​രി​ക്കും. ബ​സു​ക​​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച്​ ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​ർ തി​ക​യാ​തെ വ​രു​ന്ന യൂ​നി​റ്റു​ക​ളി​ലേ​ക്ക്​ മ​റ്റ്​ യൂ​നി​റ്റു​ക​ളി​ൽ​നി​ന്ന്​ ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​രെ സ്​​ഥ​ലം​മാ​റ്റും.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചീ​ഫ്​ ഒാ​ഫി​സി​ലും ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. ബ​സു​ക​ളു​ടെ വി​ന്യാ​സം, സ​മ​യ​കൃ​ത്യ​ത, ടി​ക്ക​റ്റ്​ മെ​ഷീ​നു​ക​ൾ, മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ഷെ​ഡ്യൂ​ളു​ക​ളു​ടെ ലാ​ഭ​ക​ര​മാ​യ പു​ന​ർ​വി​ന്യാ​സം എ​ന്നി​വ​ക്കാ​യി സി.​എം.​ഡി​ക്ക്​ കീ​ഴി​ൽ നാ​ല്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ​യാ​ണ്​ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - KSRTC - Kerala News
Next Story