Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനധികൃത...

അനധികൃത കെട്ടിടങ്ങൾക്ക്​ നമ്പർ: കോഴിക്കോട്​ കോർപറേഷൻ ഉദ്യോഗസ്​ഥരടക്കം ഏഴു​ പേർ അറസ്റ്റിൽ

text_fields
bookmark_border
അനധികൃത കെട്ടിടങ്ങൾക്ക്​ നമ്പർ: കോഴിക്കോട്​ കോർപറേഷൻ ഉദ്യോഗസ്​ഥരടക്കം ഏഴു​ പേർ അറസ്റ്റിൽ
cancel
Listen to this Article

കോഴിക്കോട്: ജീവനക്കാരുടെ പാസ്​വേഡ് അടക്കം ലോഗിൻ വിവരങ്ങൾ​ ദുരുപയോഗപ്പെടുത്തി അനധികൃതമായി കെട്ടിടങ്ങൾക്ക്​ നമ്പർ നൽകിയെന്ന പരാതിയിൽ ഏഴു​ പേരെ ഫറോക്ക് അസി. പൊലീസ് കമീഷണർ എ.എം. സിദ്ദീഖിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്​ ചെയ്തു. ആറ്​ കെട്ടിടങ്ങൾക്ക്​ അനധികൃതമായി അനുമതി നൽകിയതായി കണ്ടെത്തിയെന്ന്​ കോർപറേഷൻ സെക്രട്ടറി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിൽ ഒരു കെട്ടിടവുമായി ബന്ധപ്പെട്ട കേസിലാണ്​ അറസ്റ്റ്​.

കോർപറേഷൻ കെട്ടിട നികുതി വിഭാഗം ക്ലാർക്ക്​ ചേവരമ്പലം പൊന്നോത്ത്​ എൻ.പി. സുരേഷ്​ (56), തൊഴിൽ നികുതി വിഭാഗത്തിലെ ക്ലർക്ക്​ വേങ്ങേരി അനിൽകുമാർ മഠത്തിൽ (52), കെട്ടിടം ഉടമ കരിക്കാംകുളം അദിൻ ഹൗസിൽ പി.കെ. അബൂബക്കർ സിദ്ദീഖ് (54)​, ഇടനിലക്കാരനും ടൗൺ പ്ലാനിങ്​ വിഭാഗത്തിൽ നിന്ന്​ വിരമിച്ചയാളുമായ ഫാറൂഖ്​ കോളജ്​ കാരാട്​ പറമ്പ്​ പൊന്നേംപാടം പുന്നത്ത്​ പാറക്കണ്ടി പി.സി.കെ. രാജൻ (61), എജന്‍റുമാരായ​ തടമ്പാട്ടുതാഴം അസിൻ ഹൗസിൽ പി.കെ. ഫൈസൽ അഹമ്മദ്​ (51), പൊറ്റമ്മൽ മാപ്പിളക്കണ്ടി ഇ.കെ. മുഹമ്മദ്​ ജിഫ്രി (50), കരുവിശ്ശേരി സി.പി ബിൽഡിങ്ങിൽ അമാനത്ത്​ ഹൗസിൽ എം. യാഷിർ അലി (45) എന്നിവരെയാണ്​ അറസ്റ്റു​ചെയ്തത്​. ഒന്നാം പ്രതി അനിൽ കുമാറും രണ്ടാം പ്രതി സുരേഷും മറ്റു​ പ്രതികളും ഗൂഢാലോചന നടത്തി നാലു​ ലക്ഷം രൂപ വാങ്ങി ക്രമക്കേട്​ നടത്തിയെന്നാണ്​ കേസ്​​. ശിക്ഷാനിയമം 468 (കൃത്രിമ രേഖ ചമക്കൽ), 471 (ഇലക്​​ട്രോണിക്സ് രേഖകളിൽ കൃത്രിമം കാട്ടൽ)​, 420 (വഞ്ചന), 120 ബി (ഗൂഢാലോചന), ഐ.ടി ആക്ട്​ 66 സി, ഡി എന്നീ വകുപ്പുകളനുസരിച്ചുള്ള കുറ്റമാണ്​ പ്രതികളിൽ ചുമത്തിയത്​.

​കരിക്കാംകുളം മർകസുൽ ഇമാം അഹമ്മദിയയുടെ കെട്ടിടത്തിന്​ അനുമതി നൽകിയതുമായി ബന്ധപ്പെട്ടാണ്​ അറസ്റ്റ്​. മറ്റ്​ അഞ്ച്​ പരാതികളിൽ അന്വേഷണം നടത്തി വെവ്വേറെ കേസ്​ രജിസ്​റ്റർ ചെയ്യും. മൊത്തം ആറ്​ കെട്ടിടങ്ങളിലായി 15 കെട്ടിട നമ്പറുകൾ അനധികൃതമായി നൽകിയതായാണ്​ കോർപറേഷൻ കണ്ടെത്തി പൊലീസിൽ പരാതി നൽകിയത്​.​ കോർപറേഷൻ സസ്​പെൻഡ്​ ചെയ്ത നാല്​ ഉദ്യോഗസ്​ഥരിലാരും ഇപ്പോൾ അറസ്​റ്റുണ്ടായ കേസിൽ​ പ്രതികളല്ല.​​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode corporation
News Summary - Kozhikode Corporation building number irregularity: Six persons including two officials arrested
Next Story